മാളിക വാങ്ങിയാല്‍ റോള്‍സ് റോയ്‌സ് സമ്മാനം!

വിറ്റുപോകാത്ത വസ്തു വില്‍ക്കുവാന്‍ റിയല്‍ എസ്‌റ്റേറ്റുകാരുടെ പക്കല്‍ തന്ത്രങ്ങള്‍ ധാരാളമുണ്ട്. യുഎസ്സില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു രീതിയുണ്ട്. വസ്തുവിന്റെ വിലയെ തട്ടിച്ചുനോക്കിയാല്‍ അത്ര വലിയ മെച്ചമൊന്നും ഇത്തരം സമ്മാനങ്ങള്‍ക്കുണ്ടാകാറില്ല. എന്നാല്‍ ഇത്തവണ ഒരു റിയല്‍ എസ്‌റ്റേറ്റുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.

യുഎസ്സിലെ ഫ്‌ലോറിഡ സംസ്ഥാനത്തിലാണ് സംഭവം. ഒരു പ്രോപ്പര്‍ട്ടി വില്‍ക്കുവാന്‍ കൂടെ ഒരു സമ്മാനവും പ്രഖ്യാപിച്ചു അതിന്റെ ഉടമസ്ഥന്‍. വസ്തു വാങ്ങുന്നയാള്‍ക്ക് ഒരു റോള്‍സ് റോയ്‌സ് കാറാണ് സമ്മാനമായി പ്രഖ്യാപിച്ചത്!

Rolls Royce Offered For Free With A Mansion

വില്‍ക്കാന്‍ വെച്ചിരിക്കുന്ന വസ്തു ചില്ലറ വസ്തുവല്ല എന്നതും ഇതോടൊപ്പം പറയണം. ബോക്കാ റാറ്റണ്‍ സിറ്റിയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടിയാണിത്. 12.75 ദശലക്ഷം ഡോളറാണ് വസ്തുവിനുള്ള വില. ഏതാണ്ട് 80 കോടിയോളം രൂപ!

ഒരു വന്‍ മാളികയാണ് ഈ വസ്തുവില്‍ ഉള്ളത്.

യുഎസ്സില്‍ ഇന്നത്തെ സ്മ്പത്തികസ്ഥിതിയില്‍ ഇത്തരമൊരു വസ്തു വാങ്ങാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് വന്‍ സമ്മാനപദ്ധതി പ്രഖ്യാപിക്കാന്‍ റിയലെസ്റ്റേറ്റുകാരനായ സെനാദ അദ്‌സെമിനെ പ്രേരിപ്പിച്ചത്. 5 ലക്ഷം ഡോളര്‍ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം കാറാണ് വസ്തു വാങ്ങുന്നയാള്‍ക്ക് സമ്മാനമായി ലഭിക്കുക.

More from DriveSpark

Article Published On: Wednesday, November 20, 2013, 14:08 [IST]
English summary
In the state of Florida in the U.S the owner of a mansion has announced a Rolls Royce as a free gift to anyone who purchases the property.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X