ചൈനീസ് ഉടമസ്ഥതയില്‍ സാബിന് രണ്ടാംജന്മം

കടക്കെണിയിലകപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് പ്രവര്‍ത്തനം നിറുത്തിയ സ്വീഡിഷ് കമ്പനി സാബ് തിരിച്ചെത്തി. ഡിസംബര്‍ രണ്ടിന് സര്‍വസന്നാഹങ്ങളുമായി സാബ് കാറുകളുടെ നിര്‍മാണം പുനരാരംഭിച്ചിരിക്കുകയാണ്. സ്വീഡനിലെ കമ്പനിയുടെ ട്രോള്‍ഹാട്ടന്‍ പ്ലാന്റില്‍ നിന്ന് ഇപ്പോള്‍ കാറുകള്‍ പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നു.

കടക്കെണിയില്‍ പെട്ട് നട്ടംതിരിഞ്ഞ കമ്പനി കാറുല്‍പാദനം 2011ല്‍ അവസാനിപ്പിക്കുകയായിരുന്നു.

Saab 9-3 Production Commences After Two Years

1945ലാണ് പ്രീമിയം കാറുകള്‍ നിര്‍മിക്കുന്ന സാബ് എന്ന കമ്പനിക്ക് തുടക്കമായത്. പ്രതിരോധവാഹനങ്ങളും യുദ്ധവിമാനങ്ങളും നിര്‍മിച്ച ഈ കമ്പനി സ്വീഡനിലെ പ്രധാന കാര്‍ നിര്‍മാതാക്കളിലൊരാളായി വളര്‍ന്നു. 1989ല്‍ ഈ കമ്പനിയെ ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു. കമ്പനിയെ ശരിയായി നയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ജനറല്‍ മോട്ടോഴ്‌സ് 2010ല്‍ പരിപാടികളെല്ലാം അവസാനിപ്പിച്ചു.

Saab 9-3 Production Commences After Two Years

വോള്‍വോയെ ഒരു ചൈനീസ് കമ്പനി ഏറ്റെടുത്തത് സ്വീഡനില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ സാബിനെ ഏറ്റെടുത്തിരിക്കുന്നതും ചൈനീസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്വീഡന്‍ എന്ന സ്ഥാപനമാണ്. കഴിഞ്ഞ മാസത്തില്‍ രണ്ട് സാബ് മോഡലുകള്‍ നിര്‍മിച്ചുകൊണ്ടാണ് സാബിന്റെ രണ്ടാം വരവിന് ആരംഭമായത്.

Saab 9-3 Production Commences After Two Years

സാബ് രണ്ടാവരവില്‍ ഇതുവരെ നിര്‍മിച്ച സെഡാനുകളെല്ലാം വിറ്റഴിച്ചതായാണറിയുന്നത്. ചൈനയിലും സ്വീഡനിലും യൂറോപ്പിലുമെല്ലാം സാബ് മോഡലുകള്‍ വിറ്റഴിക്കുവാനാണ് ഉടമസ്ഥരായ ചൈനീസ് കമ്പനിയുടെ പദ്ധതി.

Saab 9-3 Production Commences After Two Years

ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ പദ്ധതി സാബിനെ ഒരു ഇലക്ട്രിക് കാര്‍ കമ്പനിയാക്കി മാറ്റുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സാബിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ പുറത്തുവരും.

More from DriveSpark

Article Published On: Wednesday, December 4, 2013, 19:20 [IST]
English summary
Saab, the Swedish automaker has risen from the grave. At least, sort of. On December 2 full fledged production of the Saab 9-3 sedan began once again at the automaker's Trollhattan plant in Sweden.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X