ദിലീപിന്റെ 7 സ്റ്റാര്‍ ആഡംബര ബസ്സ് സര്‍വീസ് തുടങ്ങി
സ്വീഡനിലെ ആഡംബര ബസ് നിര്‍മാതാവ് സ്‌കാനിയയുടെ ഇന്ത്യന്‍ പ്രവേശം അതിഗംഭീരമായിത്തന്നെ നടന്നു. ഇന്ത്യയുടെ വിഖ്യാതനായ ഡിസൈനര്‍ ദിലീപ് ഛബ്രിയയാണ് ഈ വാഹനത്തിന്റെ ഡിസൈനര്‍.
ഈ അത്യാഡംബര ബസ്സുകള്‍ അസംബ്ള്‍ ചെയ്യുക ബങ്കളുരുവിനടുത്തുള്ള ഫാക്ടറിയിലാണ്. വാഹനത്തിന്റെ ഇന്റീരിയർ മാത്രമാണ് ദിലീപിന്റേത്. എക്സ്റ്റീരിയർ ഡിസൈന്‍, വാഹനത്തിന്റെ നിർമാണം എന്നിവ സ്കാനിയ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കിയ ഡിസി ഡിസൈനാണ് ഈ 7 സ്റ്റാര്‍ പാസഞ്ചര്‍ ബസ്സ് രൂപകല്‍പന ചെയ്തത്. 31 റിക്ലൈനര്‍ സീറ്റുകളുണ്ട് ഈ ബസ്സില്‍. ഒരു വിമാനത്തിലെന്ന പോലെയുള്ള അനുഭൂതി പകരാന്‍ ഈ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സിദ്ധി വിനായക ലോജിസ്റ്റിക്‌സ് ആണ് രാജ്യത്ത് ആദ്യത്തെ സ്‌കാനിയ ബസ് സര്‍വീസ് നടത്തുക. ആദ്യത്തെ സര്‍വീസ് മുംബൈക്കും സൂറത്തിനും ഇടയിലാണ്.

സ്‌കാനിയയുടെ നിര്‍മാണ വൈദഗ്ധ്യവും ദിലീപ് ഛബ്രിയയുടെ ഡിസൈനിംഗ് ശേഷികളും ചേര്‍ന്ന് ഈ ബസ് സര്‍വീസിനെ മികച്ച ഒന്നാക്കിത്തീര്‍ക്കുമെന്നാണ് സിദ്ധിവിനായക പ്രതീക്ഷിക്കുന്നത്.

ഇന്ത്യ തങ്ങളുടെ ഒരു പ്രധാന മാര്‍ക്കറ്റായി വളരുമെന്ന് സ്‌കാനിയയ്ക്ക് പ്രതീക്ഷയുണ്ട്.

വാഹനത്തിനകത്ത് സ്പാ, ടോയ്‌ലറ്റ്, ബാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.

ഓരോ സീറ്റിനും എല്‍സിഡി സ്‌ക്രീനുകളുണ്ട് ബസ്സില്‍. ഇവയ്ക്ക് യുഎസ്ബി കണക്ടിവിറ്റിയും നല്‍കും.

സ്കാനിയയുടെ മെട്രോ ലിങ്ക് ബസ്സാണ് ചിത്രത്തില്‍
സെന്‍ഹൈസറിന്റെ മികവുറ്റ ഹെഡ്‌ഫോണുകളാണ് നല്‍കുക.

സ്കാനിയയുടെ മെട്രോ ലിങ്ക് ബസ്സാണ് ചിത്രത്തില്‍
റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ് എസി കോച്ചുകള്‍ക്ക് സമാനമായ നിരക്കിലായിരിക്കും ടിക്കറ്റുകള്‍ ലഭ്യമാവുക എന്ന് കമ്പനി അറിയിക്കുന്നു.

സ്കാനിയയുടെ മെട്രോ ലിങ്ക് ബസ്സാണ് ചിത്രത്തില്‍
നീണ്ട യാത്രകള്‍ നടത്തുന്ന യാത്രക്കാരില്‍ നിന്നും ബസ് ഡ്രൈവര്‍മാരില്‍ നിന്നുമുള്ള പ്രതികരണങ്ങളെ ആധാരമാക്കിയാണ് സ്‌കാനിയ 7 സ്റ്റാര്‍ ആഡംബര ബസ്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications








