സ്കോഡ റാപിഡിന് മുഴുവന്‍ ഫിനാന്‍സ് സൗകര്യം
ഉപഭേക്താക്കള്‍ക്കിടയില്‍ ഒരു ഉല്‍പ്പന്നം വിറ്റഴിക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച് ഓട്ടോമൊബൈല്‍ മേഖലയില്‍ ഒരു യാഥാസ്ഥിതികത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറയാം. മറ്റ് പല ഉല്‍പന്നങ്ങളും അത്യാധുനികമായ സാമ്പത്തിക വ്യവഹാരങ്ങള്‍ ഉപയോഗിച്ച് കച്ചവടം നടത്തുമ്പോള്‍ ഓട്ടോമൊബൈല്‍ രംഗം മടിച്ച് പിന്നാക്കം നില്‍ക്കുകയാണ്.
എന്നാല്‍ ഈയിടെയായി ഇതില്‍ കാര്യമായ മാറ്റം കാണാനുണ്ട്. ഈയിടെ ടാറ്റ നാനോ കാര്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങാനുള്ള സംവിധാനം ടാറ്റ അവതരിപ്പിച്ചിരുന്നു. 2 ലക്ഷത്തിന്‍റെ ലാപ്‍ടോപ് ക്രഡിറ്റ് കാര്‍ഡ് വെച്ച് വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഒരു കാര്‍ വാങ്ങിക്കൂടാ?

ഇപ്പോള്‍ വരുന്ന പുതിയൊരു റിപ്പോര്‍ട് പറയുന്നത് സ്കോഡ റാപിഡ് സെഡാന് 100 ശതമാനം ഫിനാന്‍സ് ഓഫര്‍ നല്‍കുന്നതിനെക്കുറിച്ചാണ്. ഇഎംഐ അടയ്ക്കാതെ പൂര്‍ണമായ ഇഎംഐയില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. ഏപ്രില്‍ 18 വരെ മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
എക്സ്ഷോറൂം വില പൂര്‍ണമായും സ്കോഡ ഫിനാന്‍സിലൂടെ ലോണ്‍ ആയിലഭിക്കും. മറ്റ് ചെലവുകള്‍ മാത്രമാണ് ഉപഭോക്താവിന് സംഘടിപ്പിക്കേണ്ടി വരിക.
ഇംഎംഐ അടയ്ക്കാന്‍ സാധിക്കുന്നവരും ഡൗണ്‍ പേയ്മെന്‍റ് സംഘടിപ്പിക്കാന്‍ പ്രയാസമുള്ളവരുമായ ഉപഭോക്താക്കളെയാണ് സ്കോഡ ഇതുവഴി ലക്ഷ്യമിടുന്നത്.
ഉപഭോക്താവിന്‍റെ താല്‍പര്യങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുകയാണ് തങ്ങളെന്ന് സ്കോഡയുടെ മാര്‍ക്കറ്റിംഗ് തലവന്‍ കമല്‍ ബസു അറിയിക്കുന്നു.


Click it and Unblock the Notifications








