സ്‌കോഡ ഒക്ടേവിയ 1.8 ടിഎസ്‌ഐ അംബീഷന്‍
സ്‌കോഡ ഒക്ടേവിയ 1.8 ടിഎസ്‌ഐ വേരിയന്റ് ഇനി അംബീഷന്‍ ട്രിമ്മില്‍ ലഭ്യമാകും. ലോഞ്ച് ചെയ്യപ്പെട്ടപ്പോള്‍ എലഗന്‍സ് ട്രിമ്മില്‍ മാത്രമാണ് 1.8 ടിഎസ്‌ഐ ലഭ്യമാക്കിയിരുന്നത്.
സ്കോഡ ഒക്ടേവിയ 1.8 ടിഎസ്‌ഐ അംബീഷന്‍ 18.78 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമാണിത്. മറ്റിടങ്ങളില്‍ പ്രാദേശിക നികുതിവ്യതിയാനം കാണും.

എലഗന്‍സിനെക്കാള്‍ 2.16 ലക്ഷം വിലക്കുറവിലാണ് അംബീഷന്‍ വരുന്നത്. വളരെക്കുറച്ച് എണ്ണം മാത്രമേ ഈ ട്രിം വില്‍ക്കൂ എന്നാണറിയുന്നത്.
അംബീഷന്‍ ട്രിം വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍ താഴെ നല്‍കുന്നു.
റിയര്‍ ബാക്‌ലിഡ് സ്‌പോയ്‌ലര്‍
ഡൈനമിക് ലെവലിംഗുള്ള ബൈ സിനണ്‍ ഹെഡ്‌ലൈറ്റുകള്‍
അഡാപ്റ്റീവ് ഫ്രണ്ട്‌ലൈറ്റ് സിസ്റ്റം
റിട്രാക്ടബിള്‍ ഹെഡ്‌ലൈറ്റ് വാഷറുകള്‍
എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍
കോര്‍ണര്‍ ഫങ്ഷന്‍, ഫ്രണ്ട് ഫോഗ് ലൈറ്റുകള്‍
ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്
ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍
മുന്നില്‍ സൈഡ് എയര്‍ബാഗുകള്‍
മുന്നിലും പിന്നിലും കര്‍ട്ടന്‍ എയര്‍ബാഗുകള്‍
പനോരമിക് സണ്‍റൂഫ്
12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
എക്‌സ്റ്റേണല്‍ മിററുകള്‍ക്ക് പ്രോഗ്രാം ചെയ്യാവുന്ന മൂന്ന് മെമറി ക്രമീകരണങ്ങള്‍
ക്രൂയിസ് കണ്‍ട്രോള്‍
16 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, മള്‍ടി ഫങ്ഷന്‍ ഡിസ്‌പ്ലേ, ബ്ലൂടൂത്ത് ടെലിഫോണി എന്നിങ്ങനെയുള്ള സന്നാഹങ്ങളും വാഹനത്തില്‍ കാണാം.


Click it and Unblock the Notifications








