സ്കോഡ റാപിഡ് പ്രസ്റ്റിജ് ലോഞ്ച് ചെയ്തു

സ്കോഡ റാപിഡിന് പ്രസ്റ്റിജ് എന്ന പേരില്‍ ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. നിരവധി പുതു സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് വരുന്ന ഈ വാഹനം 8.99 ല ക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകും.

സ്കോഡ‍ റാപിഡിന്‍റെ 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ മാത്രമേ ഈ എഡിഷന്‍ ലഭ്യമാകൂ. നാവിഗേഷന്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, വിന്‍ഡ് വൈസറുകള്‍, ഫ്ലോര്‍ മാറ്റുകള്‍ തുടങ്ങിയവ പുതിയ പതിപ്പിന്‍റെ വാഗ്ദാനങ്ങളാണ്.

Skoda Rapid

ഈ പതിപ്പ് മുംബൈയില്‍ മാത്രമാണ് ലഭ്യമാവുക.

ഈ പതിപ്പില്‍ പ്രത്യേക പ്രസ്റ്റിജ് ബാ‍ഡ്ജ് ഉണ്ടായിരിക്കുന്നതാണ്. ഇത് പ്രത്യേക എഡിഷനെ പ്രത്യേകമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകമാണ്. 1.6 ലിറ്ററിന്‍റെ ടിഡിഐ ഡീസല്‍ എന്‍ജിന്‍ പതിപ്പില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാവുക.

4400 ആര്‍പിഎമ്മില്‍ ഈ എന്‍ജിന്‍ 105 പിഎസ് കരുത്ത് പുറത്തെടുക്കും. 250 എന്‍എം ടോര്‍ക്കും (@1500-2500 ആര്‍പിഎം)ഈ എന്‍ജിന്‍ പകരുന്നുണ്ട്.

സ്കോഡ റാപിഡിന്‍റെ പാരമ്പര്യവും ആധുനികതയും ഇടകലരുന്ന ഡിസൈന്‍ ഇന്ത്യന്‍ തെരുവുകള്‍ക്ക് എത്രയും ചേര്‍ന്നതാണ്. ഒരു ഫാമിലി കാറെന്ന നിലയില്‍ ഈ വാഹനം ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍ തോതില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

2001ലാണ് സ്കോഡ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേരുന്നത്. വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങുകയായിരുന്ന ഇന്ത്യന്‍ വിപണിക്കൊപ്പം സ്കോഡയും വളര്‍ച്ച പ്രാപിച്ചു. ബില്‍ഡ് ക്വാളിറ്റിയിലും ഫിറ്റ് ആന്‍ഡ് ഫിനിഷിലും സ്കോഡ കഴിഞ്ഞിട്ടേയുള്ളൂ എന്‍ട്രി ലെവല്‍ വിഭാഗങ്ങളില്‍ മറ്റുള്ളവര്‍ എന്ന് വേണമെങ്കില്‍ പറയാം. 1,72,230 യൂണിറ്റ് വാഹനങ്ങള്‍ ഇന്നുവരെയായി സ്കോഡ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, April 22, 2013, 18:53 [IST]
English summary
Skoda Rapid Prestige is the latest in the growing list of limited edition models which are being offered aplenty in India in recent days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X