ഹ്യൂണ്ടായ് സാന്റെ ഫെയെ വെല്ലാന്‍ സ്‌കോഡ എസ്‌യുവി

എസ്‌യുവി നിര്‍മാതാവെന്ന നിലയില്‍ സ്‌കോഡ അറിയപ്പെടുന്നില്ല. യതി എന്ന പേരില്‍ ഒരു വാഹനം സ്‌കോഡയുടേതായി ഇന്ത്യയടക്കമുള്ള മാര്‍ക്കറ്റുകളിലുണ്ടെങ്കിലും പേരില്‍ തന്നെയുള്ള ആ 'യതിത്വം' ശരീരത്തിലും പേറുന്നുണ്ട് ഈ എസ്‌യുവി. ചുണക്കുട്ടികളെ ഇഷ്ടപ്പെടുന്ന എസ്‌യുവി പ്രണയികള്‍ക്ക് ഈ രൂപത്തെ അത്രയ്ക്കങ്ങോട്ട് ബോധിച്ചതായി തോന്നിയിട്ടില്ല.

രണ്ടായിരാമാണ്ടില്‍ ഫോക്‌സ്‌വാഗണ്‍ ഏറ്റെടുത്തതുമുതല്‍ കാര്യങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. സ്‌കോഡയില്‍ നിന്ന് ഒരു തകര്‍പ്പന്‍ എസ്‌യുവി ജന്മെടുക്കുകയാണിപ്പോള്‍. ഫോക്‌സ്‌വാഗണിന്റെ മുഖ്യ കാര്‍മികത്വത്തിലാണിത് നടക്കുന്നത്. കൂടുതല്‍ ചുവടെ...

ക്രോസ്സ്ബ്ലൂ കണ്‍സെപ്റ്റ്

ക്രോസ്സ്ബ്ലൂ കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ക്രോസ്സ്ബ്ലൂ കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് സ്‌കോഡ എസ്‌യുവി തയ്യാറാവുന്നത്. ഫോക്‌സിന്റെ ഈ എസ്‌യുവി 2015ല്‍ത്തന്നെ വിപണിയി പിടിക്കും. ഫോക്‌സ്‌വാഗണിന്റെയും സ്‌കോഡയുടെയും എസ്‌യുവികള്‍ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിലകൊള്ളും.

അളവുകള്‍

അളവുകള്‍

4.6 മീറ്ററിന്റെ പരിസരത്തിലായിരിക്കും വാഹനത്തിന്റെ നീളമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകള്‍ എസ്‌യുവിക്കുണ്ടായിരിക്കും. ഫ്രണ്ട്, ആള്‍ വീല്‍ ഡ്രൈവുകളും കൊണ്ടുവരും.

ഇമേജ് സോഴ്സ്

ഹ്യൂണ്ടായ് സാന്റെ ഫെ

ഹ്യൂണ്ടായ് സാന്റെ ഫെ

ഹ്യൂണ്ടായ് സാന്റ ഫെയുടെ എതിരാളിയായിട്ടായിരിക്കും വിവിധ വിപണികളില്‍ സ്‌കോഡ എസ്‌യുവി വിവിധ വിപണികളില്‍ ഇടം പിടിക്കും. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് മുകളിലായിരിക്കും വിലനിലവാരം.

സ്കോഡയുടെ എസ്‌യുവി നീക്കം

വാഹനത്തെക്കുറിച്ച് കൂടുതെന്തെങ്കിലും പറയാന്‍ സമയമായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഡിസൈനിംഗിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ ക്ലേ മോഡല്‍ തയ്യാറാക്കുന്ന ഘട്ടം വരെയേ എത്തിയിട്ടുള്ളൂ.

സ്കോഡയുടെ എസ്‌യുവി നീക്കം

2 ലിറ്റര്‍ ആയിരിക്കും സ്‌കോഡ എസ്‌യുവിയുടെ ഏറ്റവുമുയര്‍ന്ന എന്‍ജിന്‍ എന്നു വെളിപ്പെടുത്തുന്നു സ്‌കോഡ സാങ്കേതിക തലവന്‍ ഫ്രാങ്ക് വാല്‍ഷ്. 1.6 ലിറ്ററിന്റെ ഒരു എന്‍ജിന്‍ കൂടി വരാനിടയുണ്ട്. ഇവകൂടാതെ സ്‌കോഡ എസ്‌യുവിക്ക് ഒരു ഹൈബ്രിഡ് പതിപ്പുകൂടി ലഭിച്ചേക്കും.

More from DriveSpark

Article Published On: Thursday, December 19, 2013, 18:00 [IST]
English summary
Skoda is planning to come out with a full size SUV, AutoCarUK has learn't, which interacted with company officials.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X