സുസൂക്കി 'വേശ്യ'യും മിത്സുബിഷി 'സ്വയംഭോഗ'വും

സുസൂക്കി ഹസ്റ്റ്‌ലര്‍ ക്രോസ്സോവര്‍ ഇക്കഴിഞ്ഞ ദിവസം ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത് ഓട്ടോമൊബൈല്‍ തല്‍പരരല്ലാത്തവര്‍ക്കു കൂടി താല്‍പര്യമുള്ള വാര്‍ത്തയായി മാറി. പേരിന്റെ പ്രത്യേകതയാണ് എല്ലാവരെയും ആകര്‍ഷിച്ചത്. ഇതേ പേരില്‍ ഒരു മസാല മാസികയുണ്ട് എന്നതാണ് ആളുകളെ ആകര്‍ഷിച്ചത്.

സുസൂക്കി വാഗണ്‍ ആറിന്റെ പ്ലാറ്റ്‌ഫോമിലാണ് ഹസ്റ്റ്‌ലര്‍ നില്‍ക്കുന്നത്. ജപ്പാന്‍ വിപണിയിലെ വിലയെ ഇന്ത്യന്‍ രൂപയിലേക്ക് വിവര്‍ത്തനം ചെയ്ത് പറയുകയാണെങ്കില്‍ 6.21 ലക്ഷത്തിനും 9.35 ലക്ഷത്തിനും ഇടയില്‍ വരും.

ജപ്പാന്‍ കാര്‍ കമ്പനികള്‍ കാറുകള്‍ക്ക് പേരിടുമ്പോള്‍ അവരുടെ സംസ്‌കാരത്തെയാണ് മുന്നില്‍ പരിഗണിക്കാറുള്ളത്. ഇന്ത്യക്കാരെപ്പോലെ കൊളോണിയല്‍ വിധേയത്വമൊന്നും അവര്‍ക്കില്ല. എന്നാല്‍, ഈ കാറുകള്‍ ജപ്പാന്‍ വിട്ട് പുറത്തുപോകുമ്പോളാണ് പ്രശ്‌നം തുടങ്ങുന്നത്. പല ജപ്പാന്‍ കാര്‍ പേരുകളും മറ്റുനാടുകളില്‍ പലയിടത്തും നെടുങ്കന്‍ തെറികളാണ്. അതെക്കുറിച്ച് കൂടുതല്‍ ചുവടെ വായിക്കാം.

സുസൂക്കി 'കൂത്തിച്ചി'

സുസൂക്കി 'കൂത്തിച്ചി'

ഹസ്റ്റ്‌ലര്‍ എന്നതിന് അര്‍ബന്‍ ഡിക്ഷ്ണികളില്‍ 'വേശ്യ' എന്നാണര്‍ത്ഥം. മയക്കുമരുന്നും മറ്റും വിറ്റ് പണമുണ്ടാക്കുന്ന കൂതറകളെ വിശേഷിപ്പിക്കാനും ഈ വാക്കുപയോഗിക്കുന്നു.

സുസൂക്കി 'കൂത്തിച്ചി'

സുസൂക്കി 'കൂത്തിച്ചി'

അമേരിക്കയില്‍ നിന്നു പുറത്തിറങ്ങുന്ന ഹസ്റ്റ്‌ലര്‍ കമ്പിമാസികയാണ് ഇത്തരം 'അനര്‍ത്ഥങ്ങള്‍' ഈ വാക്കിനുണ്ടാക്കിയത്. സുസൂക്കി വാഗണ്‍ ആര്‍ പ്ലാറ്റ്‌ഫോമില്‍ വരുന്ന സുസൂക്കി ഹസ്റ്റ്‌ലറില്‍ 658 സിസി എന്‍ജിനാണുള്ളത്.

മസ്ദ ലാപുട

മസ്ദ ലാപുട

ലാപുട എന്ന വാക്കിന് സ്പാനിഷില്‍ വേശ്യ എന്നാണര്‍ത്ഥം. ഈവക കാര്യങ്ങള്‍ അന്വേഷിക്കുന്ന പരിപാടിയൊന്നും ജാപ്പനീസ് കമ്പനികള്‍ക്ക് പൊതുവിലില്ല. റോഡില്‍ മസ്ദയുടെ വേശ്യയെ കാണുന്ന മാത്രയില്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങിയപ്പോഴാണ് കമ്പനിക്ക് വെളിവുദിച്ചത്.

വേശ്യയും സുസൂക്കിയും

ജപ്പാന്‍കാര്‍ പൊതുവില്‍ അന്യനാടുകളുമായി വലിയതോതിലുള്ള ഇടപാടുകള്‍ സൂക്ഷിക്കുന്നവരല്ല. ഈയടുത്തകാലത്ത് ആഗോളീകരണത്തിന്റെയും മറ്റും സ്വാധീനം മൂലം ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയുന്നു ഇന്റര്‍ബ്രാന്‍ഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായ മസാമിഷി നകാമുറ. ഒരു ദ്വീപരാഷ്ട്രമായതിനാല്‍ മറ്റുനാടുകളുമായുള്ള ബന്ധം വളരെ പരിമിതമായ തോതിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പജീറോ അഥവാ 'സ്വയംഭോഗം'

പജീറോ അഥവാ 'സ്വയംഭോഗം'

മിത്സുബിഷി പജീറോ എന്ന വാക്കിന് സ്പാനിഷില്‍ സ്വയംഭോഗം എന്നാണര്‍ത്ഥം. സംഗതി തുടക്കത്തിലേ മണത്തറിഞ്ഞു ഭാഗ്യത്തിന്. ഈ വാഹനം സ്‌പെയിനില്‍ മൊന്റേറോ എന്ന പേരിലാണ് പിന്നീട് ഇറക്കിയത്.

More from DriveSpark

Article Published On: Friday, December 27, 2013, 17:34 [IST]
English summary
Using words without knowing whether it refers to anything in particular isn't new among japanese automobile companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X