സുസൂക്കി എസ് ക്രോസ് ലോഞ്ച് ജനുവരി ഒന്നിന്
സുസൂക്കി എസ് ക്രോസ് എസ്‌യുവി അടുത്ത വര്‍ഷം ജനുവരിയില്‍ ആസ്‌ത്രേലിയയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ വിപണിയിലേക്ക് വരാനുള്ള വാഹനമെന്ന നിലയില്‍ വലിയ തോതിലുള്ള ആകാംക്ഷകള്‍ ഈ വാഹനത്തിനുമേല്‍ നില്‍ക്കുന്നുണ്ട് രാജ്യത്ത്.
23,990 ഡോളര്‍ വിലയിലാണ് ആസ്‌ത്രേലിയയില്‍ വാഹനം ലോഞ്ച് ചെയ്യുക എന്നറിവായിട്ടുണ്ട്. 13.2 ലക്ഷം രൂപയാണ് ഇന്ത്യന്‍ നിലവാരത്തിലിത്.

എസ്എക്‌സ്4 എസ്‌യുവിയുടെ പുതുതലമുറ പതിപ്പാണ് എസ് ക്രോസ്. 4.3 മീറ്റര്‍ നീളമുള്ള പുതിയ പതിപ്പ് നിലവിലുള്ള വാഹനത്തെക്കാള്‍ വലിയതാണ്. നീളത്തിലും വീതിയിലും. ഭാരം 100 കിലോഗ്രാമിലധികം കുറഞ്ഞിട്ടുമുണ്ട്. ഇത് ഇന്ധനക്ഷമതയിലും പ്രകടനത്തിലും കാര്യമായി പ്രതിഫലിക്കും.

1.6 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിന്‍ വിവിധ നിലയിലുള്ള ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തി രണ്ടോ മൂന്നോ എന്‍ജിന്‍ വേരിയന്‍രുകല്‍ സൃഷ്ടിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സോടെയും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയും വാഹനം വിപണി പിടിക്കും. ഫ്രണ്ട് വീല്‍, ആള്‍ വീല്‍ ഡ്രൈവുകളും ലഭ്യമായിരിക്കും.

പാരിസ് മോട്ടോര്‍ഷോയില്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് ഈ വാഹനം ആദ്യം പ്രത്യേക്ഷപ്പെട്ടത്. ഉയര്‍ന്ന ഇന്‍രീരിയര്‍ സ്‌പേസും മികച്ച മൈലേജ് നിരക്കും വാഹനത്തിനുണ്ടായിരിക്കും.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








