സുരക്ഷാ ടെസ്റ്റില്‍ സ്വിഫ്റ്റിനും സണ്ണിക്കും 4 സ്റ്റാര്‍ റേറ്റിംഗ്

ആസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് 4 സ്റ്റാര്‍ റേറ്റിംഗ് നേടി. 11 വാഹനങ്ങളുടെ ടെസ്റ്റാണ് ആസിയാന്‍ രാഷ്ട്രങ്ങളിലെ വാഹനങ്ങളുടെ ഗുണനിലവാര പരിശോധകരായ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയത്.

ടൊയോട്ട പ്രയസ്, ഹോണ്ട സിവിക്, സുബാരു എക്‌സ്‌വി, സുസൂക്കി സ്വിഫ്റ്റ്, മസ്ദ2, മിത്സുബിഷി മിറാഷ്, ടൊയോട്ട അവാന്‍സ, പെറോഡ്വ അല്‍സ, നിസ്സാന്‍ അല്‍മീറ (നിസ്സാന്‍ സണ്ണി), ദൈഹാന്‍ത്സു സീനിയ, മിത്സുബിഷി പജീറോ സ്‌പോര്‍ട് എന്നീ വാഹനങ്ങളാണ് ടെസ്റ്റ് നടത്തിയത്.

Suzuki Swift Hatchback Has Rated 4 Star In The ASEAN NCAP

7 എയര്‍ബാഗുകളുള്ള ടൊയോട്ട പ്രയസ് ഈ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി. 2 എര്‍ബാഗുകളുള്ള ഹോണ്ട സിവിക്, 3 എയര്‍ബാഗുള്ള സുബാരു എക്‌സ്‌വി എന്നീ മോഡലുകളും 5 സ്റ്റാര്‍ റേറ്റിംഗ് നേടിയവയില്‍ പെടുന്നു.

Suzuki Swift Hatchback Has Rated 4 Star In The ASEAN NCAP

സുസൂക്കി സ്വിഫ്റ്റ്, നിസ്സാന്‍ സണ്ണി, ടൊയോട്ട അവാന്‍സ, പെറൂഡ്വ അല്‍സ, മിത്സുബിഷി പജീറോ സ്‌പോര്‍ട്, മിത്സുബിഷി മിറാഷ്, ദൈഹാത്സു സീനിയ എന്നീ മോഡലുകള്‍ക്ക് ലഭിച്ച് റേറ്റിംഗ് 4 സ്റ്റാറാണ്.

Suzuki Swift Hatchback Has Rated 4 Star In The ASEAN NCAP

കുട്ടികള്‍ക്ക് നല്‍കുന്ന സംരക്ഷണം എത്രത്തോളമെന്നതിലും ടെസ്റ്റ് നടന്നു. ടൊയോട്ട പ്രയസസ്സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 86 ശതമാനം. ഹോണ്ട സിവിക് 82 ശതമാനം സ്‌കോര്‍ ചെയ്തു. സുസൂക്കി സ്വിഫ്റ്റിന് ലഭിച്ചത് 77 ശതമാനം സ്‌കോറാണ്. നിസ്സാന്‍ സണ്ണി 52 ശതമാനം സ്‌കോര്‍ നേടി.

ടൊയോട്ട പ്രയസ് സുരക്ഷ

  • മുതിര്‍ന്നവര്‍: 5 സ്റ്റാര്‍
  • കുട്ടികള്‍: 86 ശതമാനം
  • എയര്‍ബാഗുകള്‍: 7 എണ്ണം
  • സുസൂക്കി സ്വിഫ്റ്റ് സുരക്ഷ

    • മുതിര്‍ന്നവര്‍: 4 സ്റ്റാര്‍
    • കുട്ടികള്‍: 77 ശതമാനം
    • എയര്‍ബാഗുകളുടെ എണ്ണം: 2
    • നിസ്സാന്‍ അല്‍മീറ (നിസ്സാന്‍ സണ്ണി/ റിനോ സ്‌കാല)

      • മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷ: 4 സ്റ്റാര്‍
      • കുട്ടികള്‍: 52 ശതമാനം
      • എയര്‍ബാഗുകള്‍: 1 എണ്ണം
      • മിത്സുബിഷി പജീറോ സ്‌പോര്‍ട്

        • മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ റേറ്റിംഗ്: 4 സ്റ്റാര്‍
        • കുട്ടികളുടെ സുരക്ഷ: 40 ശതമാനം
        • എയര്‍ബാഗുകള്‍: 2

More from DriveSpark

Article Published On: Monday, September 16, 2013, 18:24 [IST]
English summary
ASEAN NCAP has tested 11 vehicles including Nissan Sunny and Suzuki Swift. Here Are the details of ASEAN NCAP crash test in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X