ഡിസൈറിനും എര്‍റ്റിഗയ്ക്കും ഡിസൈന്‍ അവാര്‍ഡ്!
മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിനും എര്‍റ്റിഗയ്ക്കും ഡിസൈന്‍ അവാര്‍ഡ്. ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് നല്‍കുന്ന ഗുഡ് ഡിസൈന്‍ അവാര്‍ഡിനാണ് ഈ രണ്ട് വാഹനങ്ങള്‍ അര്‍ഹമായത്.
വെറും സൗന്ദര്യപരമായ മാനദണ്ഡങ്ങളല്ല ഈ അവാര്‍ഡ് നിര്‍ണയിക്കുന്നതിന് ആധാരമാക്കിയത്. ദൈനംദിന ജീവിതത്തെ കൂടുതല്‍ സുഖകരമാക്കാന്‍ വാഹനം എത്രമാത്രം ഉപകരിക്കുന്നു എന്നതാണ് അടിസ്ഥാന മാനദണ്ഡം. ഇതിന്‍ഭാഗമായി നിര്‍മിതി എത്രത്തോളം ഉത്തരവാദിത്തം സൂക്ഷിക്കുന്നുവെന്നത് പരിശോധിക്കും. കൂടാതെ സുരക്ഷാ സന്നാഹങ്ങള്‍, പ്രായോഗികത തുടങ്ങിയ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും.

കാശ് മുതലാകുന്നുണ്ടോ എന്നതും ഈ അവാര്‍ഡ് നി്‍ണയ ജൂറികള്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ്. വെറും സൗന്ദര്യം മാത്രമുണ്ടായതുകൊണ്ട് ഇന്ത്യയില്‍ വലിയ പ്രയോജനമൊന്നുമില്ല എന്നതാണ് ഈ സമ്മാനം കാര്‍ നിര്‍മാതാക്കളോട് പറയുന്നത്.
കഴിഞ്ഞ വര്‍ഷവും മാരുതി സുസൂക്കി തന്നെയാണ് ഗുഡ് ഡിസൈന്‍ അവാര്‍ഡ് സ്വന്തമാക്കിയത്. വാഗണ്‍ ആറും സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡലുമാണ് അന്ന് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും മറ്റേതെങ്കിലും വാഹനങ്ങളെ കണ്ടെത്താന്‍ അവാര്‍ഡ് കൂറിക്ക് സാധിച്ചില്ല.
ഇന്ത്യക്കാരന്‍റെ ദൈനംദിന ജീവിതത്തെ സൂക്ഷമമായി പഠിച്ചാണ് തങ്ങള്‍ കാറുകള്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് മാരുതി എക്സിക്യുട്ടീവ് ഡയറക്ടറായ (എന്‍ജിനീയറിംഗ്) സിവി രാമന്‍ പറയുന്നു. എന്‍ജിനീയറിംഗിന്‍റെയും ഡിസൈനിന്‍റെ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് മാരുതി സുസൂക്കി കാറുകള്‍. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനോട് തങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ് ഈ സമ്മാനം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications








