ടാറ്റ മാന്‍സ ക്ലബ് ക്ലാസ് വില കുറച്ചു
ടാറ്റ മാന്‍സ ക്ലബ് ക്ലാസ് ഡീസലിന്റെ വില കുറച്ചു. ഇപ്പോള്‍ 5.99 ലക്ഷത്തിനാണ് വാഹനത്തിന്റെ ബേസ് മോഡല്‍ വിപണിയില്‍ ലഭ്യമാകുക.
ഇതോടൊപ്പം ക്ലബ് ക്ലാസ് ബയ് ബാക്ക് അഷ്വറന്‍സ് എന്ന പദ്ധതിയും ടാറ്റ അനൗണ്‍സ് ചെയ്തിട്ടുണ്ട്. വാഹനം വാങ്ങി മൂന്നു വര്‍ഷത്തിനു ശേഷം വില്‍ക്കണമെന്നുണ്ടെങ്കില്‍ കമ്പനി തന്നെ വാങ്ങിയ വിലയുടെ 60 ശതമാനം നല്‍കി തിരിച്ചെടുക്കുമെന്നതാണ് ഈ പദ്ധതിയുടെ മെച്ചം.

പുതിയ കാലത്തെ ഉപഭോക്താവിനായി ഡിസൈന്‍ ചെയ്തതാണ് ടാറ്റ മാന്‍സ ക്ലബ് ക്ലാസെന്നാണ് ടാറ്റയുടെ അവകാശവാദം. പുതിയ നിരവധി സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് മാന്‍സ് ക്ലബ് ക്ലാസ് എത്തിച്ചിരിക്കുന്നത്.
പുതുക്കിയ വിലകള്‍ താഴെ കാണാം.
മാന്‍സ് എല്‍എക്‌സ് ക്യുജെറ്റ് - 5,99,500 (മുന്‍പത്തെ വില - 6,49,337)
മാന്‍സ എല്‍എക്‌സ് ക്യുജെറ്റ് - 6,54,873 (മുന്‍പത്തെ വില - 6,93,729)
മാന്‍സ വിഎക്‌സ് ക്യുജെറ്റ് - 7,19,402 (മുന്‍പത്തെ വില - 7,55,048)
മാന്‍സ ഇഎക്‌സ് ക്യുജെറ്റ് - 8,14,409 (മുന്‍പത്തെ വില - 8,43,264)


Click it and Unblock the Notifications








