ടാറ്റയും തൊഴിലാളികളെ പിരിച്ചുവിടുന്നു

മാരുതിയും മഹീന്ദ്രയുമാണ് കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് മാന്ദ്യത്തിന്റെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സും ഇതേവഴി പിന്തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ പാന്ത്‌നഗര്‍ പ്ലാന്റില്‍ തൊഴില്‍ശക്തി 21 ശതമാനം കണ്ട് കുറച്ചതായാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഏറ്റവും വിറ്റുപോകുന്ന വാഹനങ്ങളിലൊന്നായ ഏസ് ട്രക്ക് നിര്‍മിക്കുന്നത് ഇവിടെയാണ്.
ഏപ്രിലിനും ജൂണിനും ഇടയിലുള്ള കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1208 തൊഴിലാളികള്‍ പിരിച്ചുവിട്ടിട്ടുണ്ട്. സനന്ദിലും ഹുബ്ലിയിലുമെല്ലാമുള്ള പ്ലാന്റുകളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്.
കമ്പനി വക്താവ് പറയുന്നത് പ്രകാരം 'വര്‍ഷാവര്‍ഷം പിരിഞ്ഞുപോകുന്നവര്‍ക്ക് പകരം ആളുകളെ എടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. കൂടാതെ താല്‍ക്കാലിക തൊഴിലാളികളുടെ കാര്യത്തില്‍ ചില 'നീക്കുപോക്കുകള്‍' നടത്തേണ്ടതായും വന്നിട്ടുണ്ട്.'
ടാറ്റ മോട്ടോഴ്‌സാണ് മാന്ദ്യത്തിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കുന്നത്. ജൂണ്‍ മാസത്തില്‍ ടാറ്റയുടെ വില്‍പന പകുതിയിലധികം ഇടിഞ്ഞിരുന്നു. ജൂലൈ മാസത്തിലും കാര്യങ്ങള്‍ വളരെയൊന്നും അനുകൂലമല്ല.


Click it and Unblock the Notifications








