ടാറ്റയെ വിപ്ലവവല്‍ക്കരിക്കുമോ ഫാല്‍ക്കണ്‍ ഡിസൈനുകള്‍?
പ്രൊജക്ട് ഫാല്‍ക്കണ്‍ എന്ന രഹസ്യനാമത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഒരു പദ്ധതി നീക്കുന്നുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാം കൊണ്ടും പുതിയതായ ഒരു കാര്‍ പുറത്തുവരുമെന്നാണ് വെപ്പ്. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെടുന്ന രണ്ട് കാറുകള്‍, ഒരു ഹാച്ച്ബാക്കും ഒരു സെഡാനും, അടുത്ത ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.
വിസ്തയും മാന്‍സയും നില്‍ക്കുന്ന എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന ഈ കാര്‍ പക്ഷെ, പുതിയതായി കാര്യപ്പെട്ടതൊന്നും കൊണ്ടുവരുന്നില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിസ്തയും മാന്‍സയും പുതിയ പേരുകളില്‍ എത്തും എന്നതായിരിക്കും ഈ പദ്ധതിയുടെ ആത്യന്തിക ഫലം എന്നാണറിയുന്നത്.

ഫാല്‍ക്കണ്‍4
ഹാച്ച്ബാക്ക് മോഡലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഫാല്‍ക്കണ്‍4 എന്ന പേരിലാണ്. 1.3 ലിറ്റര്‍ ശേഷിയുള്ള, ഫിയറ്റില്‍ നിന്ന് വാങ്ങുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും ഈ മോഡലില്‍ ഉണ്ടായിരിക്കുക. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും കൂടെയുണ്ടാകുമെന്ന് കേള്‍ക്കുന്നുണ്ട്.
ടാറ്റയുടെ യൂറോപ്യന്‍ സ്റ്റുഡിയോയിലാണ് ഫാല്‍ക്കണ്‍4 ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ജോലികള്‍ നടക്കുന്നത്. നിലവിലെ ടാറ്റ

ഫാല്‍ക്കണ്‍5
ടാറ്റയുടെ നിര്‍മാണത്തിലിരിക്കുന്ന കോംപാക്ട് സെഡാന്‍ ഫാല്‍ക്കണ്‍5 എന്ന രഹസ്യനാമത്തിലാണ് അറിയപ്പെടുന്നത്. 1.3 ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തിനും. പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ ഈ വാഹനത്തിലും ഘടിപ്പിക്കുമായിരിക്കും.


Click it and Unblock the Notifications








