ടാറ്റ കാറുകള്‍ക്ക് ഡിസ്കൗണ്ടും സ്വര്‍ണനാണയവും
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ടാറ്റ മോട്ടോഴ്സ് അമ്പെ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇത് എല്ലാ കാര്‍ നിര്‍മാതാക്കളുടെയും അവസ്ഥയായിരുന്നെങ്കില്‍ ടാറ്റയ്ക്ക് സമാധാനിക്കാമിയിരുന്നു. എന്നാല്‍ എതിരാളികള്‍ പലരും മികച്ച നേട്ടം കൊയ്തെടുക്കുകയും ടാറ്റ പിന്നാക്കം പോകുകയും ചെയ്യുന്നതാണ് കണ്ടത്. ഇതിനെ മറികടക്കേണ്ടത് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ് ടാറ്റയ്ക്ക്.
ഏപ്രില്‍ മാസത്തില്‍ വില്‍പന പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു ടാറ്റ മോട്ടോഴ്സ്. ഏപ്രില്‍ 30 വരെയാണ് ഓഫറുകളുടെ കാലാവധി. വിവിധ മോഡലുകളുടെ മേല്‍ കാഷ് ഡിസ്കൗണ്ടും ഓരോ സ്വര്‍ണനാണയവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്
താഴെ ചിത്രങ്ങളിലൂടെ നീങ്ങിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
ടാറ്റ നാനോ കാറിന് 7,500 രൂപയാണ് ഡിസ്കൗണ്ട്. ഇതോടൊപ്പം ഒരു സ്വര്‍ണനാണയവുമുണ്ട്.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
ടാറ്റ സഫാരി ഡികോറിന് 22,000 രൂപ കിഴിവും ഒരു സ്വര്‍ണനാണയവും ഓഫറുണ്ട്.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
ടാറ്റ സുമോ ഗോള്‍ഡിനും 22,000 രൂപ കിഴിവും ഒരു സ്വര്‍ണനാണയവും കൊടുക്കുന്നുണ്ട്.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
മാന്‍സ സെഡാന്‍ പതിപ്പിന് 27,000 രൂപ കിഴിവും സ്വര്‍ണനാണയവും ലഭിക്കും.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
ഇന്‍ഡിക വിസ്ത ഡി90 പതിപ്പിന് 17,000 രൂപ കിഴിവും സ്വര്‍ണനാണയവുമാണ് ലഭിക്കുക.

ടാറ്റ മോട്ടോഴ്സ് ഗോള്‍ഡന്‍ ഫെസ്റ്റിവല്‍ ഓഫര്‍
ടാറ്റ സഫാരി സ്റ്റോം, ഇന്‍ഡിക വിസ്ത 75പിഎസ്, ഇന്‍ഡിഗോ റേഞ്ച് കാറുകള്‍, ടാറ്റ ആര്യ എന്നീ മോഡലുകള്‍ക്ക് ഔദ്യോഗികമായ ഓഫറുകള്‍ ഒന്നും തന്നെയില്ല.


Click it and Unblock the Notifications








