ടാറ്റ മോട്ടോഴ്‌സ് ഹൈ-ടെക് ഷോറൂം ബങ്കളുരുവില്‍

ആഡംബര കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഷോറൂമുകള്‍ മിക്കതും ഒരു വിനോദകേന്ദ്രം പോലെ സൂക്ഷിക്കുന്നതില്‍ ശ്രദ്ധ കാണിക്കാറുണ്ട്. മിക്ക ഷോറൂമുകളിലും കോഫി സ്‌പോട്ടും മറ്റുമുണ്ടായിരിക്കും. ഫിയറ്റ് പോലുള്ള കാര്‍ നിര്‍മാതാക്കളും ഇത്തരം ഇടങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുണ്ട്.

ബങ്കളുരുവില്‍ ടാറ്റ നര്‍മിച്ച പ്രീമിയം ഷോറൂമാണ് ഇപ്പോള്‍ വാര്‍ത്ത. അത്യാധുനികമായ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ഈ ഷോറൂമില്‍ വില്‍പന, സര്‍വീസ്, സ്‌പെയര്‍ പാര്‍ട് എന്നിങ്ങനെയുള്ള '3 എസ്' സേവനങ്ങള്‍ ലഭ്യമാണെന്ന് ടാറ്റ അറിയിക്കുന്നു.

ഇന്ത്യയുടെ വളരുന്ന പരിഷ്‌കൃത ഉപഭോക്തൃ സമൂഹത്തെ എത്രയും നേരത്തെ അഭിസംബോധന ചെയ്യുകയാണ് തങ്ങളെന്ന് ടാറ്റ പാസഞ്ചര്‍ വാഹനവിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അങ്കുഷ് അറോറ വ്യക്തമാക്കി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറ്റവും മികച്ച വില്‍പനാനുഭവം അര്‍ഹിക്കുന്നതായി അദ്ദേഹം പറയുന്നു. ജെഡി പവര്‍ ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ വില്‍പനനാനുഭവത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഏഴാം സ്ഥാനത്തെത്തിയിരുന്നു. ഇവിടെ നിന്നും മുന്നോട്ടു നീങ്ങുക എന്നതാണ് ലക്ഷ്യമെന്ന് അറോറ വ്യക്തമാക്കി. 2012ല്‍ 12ാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ നടപ്പ് വര്‍ഷത്തെ സര്‍വേയില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്.

മൊത്തം 11,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബങ്കളുരുവിലെ ഷോറും നില്‍ക്കുന്നത്. ഇതില്‍ 4000 ചതുരശ്ര അടിയോളം ഇടത്തിലാണ് ഹൈ-ടെക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Tata Motors Opens High-Tech Luxury Showroom In Bangalore

വീഡിയോ വാള്‍, വൈ ഫൈ കണക്ടിവിറ്റി, ആഡംബര കസ്റ്റമര്‍ ലോഞ്ജ് ഏരിയ, കഫെ കോര്‍ണര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ഷോറൂമില്‍ ലഭ്യമാണ്.

അക്‌സസറികളും കാറിനു വേണ്ട ലൈഫ്‌സ്റ്റൈല്‍ ഉപാധികളും മറ്റും ഈ ഷോറൂമില്‍ വില്‍പനയ്ക്ക് വെക്കും. ഉപഭോക്താക്കള്‍ക്ക് കാറിനെ ടാബ്‌ലറ്റ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ ഇത് കാണുവാനും കഴിയും.

ടാറ്റയുടെ പുതിയ HORIZONEXT നയത്തില്‍ ഉപഭോക്താവിന്റെ സംതൃപ്തിക്ക് വന്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരു ലോകോത്തര ബ്രാന്‍ഡ് നല്‍കുന്ന എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യം.

More from DriveSpark

Article Published On: Saturday, September 14, 2013, 12:37 [IST]
English summary
Tata Motors who recently opened a new premium showroom in Bangalore. The contemporarily styled showroom will cater to all the needs of customers, namely Sales, Service and Spare Part - the 3-S.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X