ഫേസ്‍ബുക്ക് നാനോ 30 ലക്ഷം കടന്നു

Tata Nano
ടാറ്റ നാനോയുടെ ഫേസ്‍ബുക്ക് ആരാധകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ലൈക്കുകളുടെ എണ്ണം 30 ലക്ഷമെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡാണ് നാനോ. വെറും 12 മാസത്തെ ഫേസ്‍ബുക്ക് യാത്രയിലാണ് ഇത്രയധികം ആരാധകരെ നാനോ കാര്‍ സംഘടിപ്പിച്ചെടുത്തതെന്നതും ശ്രദ്ധേയമാണ്.

നാനോ എക്സ്പര്‍ട് ക്വിസ്, ഡ്രൈവ് വിത് എംടിവി തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴിയും നാനോ സ്റ്റുഡന്‍ഡ് ഓഫ് ദി ഇയര്‍ തുടങ്ങിയ വിവിധ ആക്ടിവിറ്റികള്‍ വഴിയും ആരാധകരെ ത്രസിപ്പിച്ചു നിറുത്താന്‍ നാനോയുടെ പേജിന് സാധിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ 5000 ബ്രാന്‍ഡുകളെ മോണിറ്റര്‍ ചെയ്യുന്ന അണ്‍മെട്രിക് എന്ന ഏജന്‍സി തങ്ങളുടെ നിരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയതു പ്രകാരം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഏറ്റവും സജീവവും റെസ്പോണ്‍സീവുമായ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ നാനോ.

ടാറ്റ നാനോയെ വിവിധ രൂപങ്ങളില്‍ പ്രതിനിധാനം ചെയ്യുന്ന ഗിഫ്റ്റുകളും മറ്റും ആരാധകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇബേ-യില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങിയിട്ടുണ്ട് ടാറ്റ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്ന ആദ്യ ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡാണ് നാനോ. ദിദുവഴി അവിടെയെത്താം www.ebay.in/tatanano.

More from DriveSpark

Article Published On: Sunday, January 6, 2013, 9:37 [IST]
English summary
Tata Nano Gets 3 Million Facebook Fans Tata Nano has become India's first auto brand to cross 3 million Facebook fans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X