നാനോ ഗിന്നസ് പ്രവേശം വിപണിയില്‍ ഗുണം ചെയ്യുമോ?

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന പേരില്‍ ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലേക്കുള്ള നാനോ കാറിന്‍റെ പ്രവേശത്തെ ആഘോഷിക്കുന്ന പത്രസമ്മേളനം/അവതരണച്ചടങ്ങിലേക്കുള്ള ക്ഷണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. ജൂണ്‍ 25ന് ബങ്കളുരുവില്‍ താജ് വെസ്റ്റ് എന്‍ഡിലാണ് ചടങ്ങ് നടക്കുക. ഇവിടെ പരിഷ്കരിച്ച ടാറ്റ നാനോ പതിപ്പിന്‍െ ബങ്കളുരു അവതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
ഏറ്റവും പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് ദിവസങ്ങള്‍ക്കു മുമ്പ് ലണ്ടനില്‍ ലോഞ്ച് ചെയ്തിരുന്നു.
ടാറ്റ നാനോയുടെ സനന്ദ് പ്ലാന്‍റിന്‍റെ 80 ശതമാനം ശേഷി മാത്രമാണ് നിലവില്‍ ഉപയോഗിക്കപ്പെടുന്നത്. പ്രതിമാസ വില്‍പന ആശങ്കാജനകമാം വിധം കുറഞ്ഞിട്ടുണ്ട് ഇപ്പോള്‍. പ്ലാന്‍റ് ശേഷിയെ ശരിയാംവിധം ഉപയോഗിക്കാന്‍ മറ്റൊരു ഹാച്ച്ബാക്ക് കാര്‍ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച ആലോചനയിലാണ് കമ്പനി. പുതിയ തലവന്‍ കാള്‍ സ്ലിം നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ മോഡലുകളെ പുതുക്കുന്നതിലും പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിലും ശ്രദ്ധ വെക്കുന്നുണ്ട്. ഇത് വിപണിയില്‍ എത്രമാത്രം പ്രതിഫലിക്കുമെന്നതാണ് ഇനി കാണേണ്ടത്.


Click it and Unblock the Notifications








