നാനോ ഡീസല്‍ എന്‍ജിന്‍ വിശദാംശങ്ങള്‍ പുറത്ത്

ടാറ്റ നാനോയുടെ ഡീസല്‍ എന്‍ജിന്‍ അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനിടെ നാനോ ഡീസല്‍ എന്‍ജിന്‍ സവിശേഷതകള്‍ പുറത്തുവിട്ടിരിക്കുകയാണ് ടര്‍ബോ ചാര്‍ജര്‍ വിതരണക്കാരായ ഗാരറ്റ്. നാനോയുടെ ഡീസല്‍ എന്‍ജിനാവശ്യമായ ടര്‍ബോ ചാര്‍ജര്‍ നിര്‍മിക്കുന്നത് ഗാരറ്റാണ്.

സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 800 സിസി ശേഷിയുള്ള എന്‍ജിന്‍ പകരുന്നത് 4000 ആര്‍പിഎമ്മില്‍ 3 KW അഥവാ 40.2 കുതിരശക്തിയാണ്. ടാറ്റ ഏസ് ഡികോറിലും ഈ എന്‍ജിന്‍ തന്നെ ഉപയോഗിക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Tata Nano Diesel Engine Specs

ബോഷ് ആണ് നാനോയ്ക്കുള്ള ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്നത്. ചെറിയ ഡീസല്‍ എന്‍ജിനാവശ്യമായ ടര്‍ബോ ചാര്‍ജര്‍ നിര്‍മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തത് ഗാരറ്റായിരുന്നു.

ഡീസല്‍ വേരിയന്‍റ് കുറെക്കൂടി പുതുക്കിയ നിലയിലായിരിക്കും വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്ററിന്‍റെ പരിസരത്ത് മൈലേജ് തരുന്ന ഈ വാഹനം വന്‍തോതിലുള്ള പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ കടത്തി വിട്ടിട്ടുള്ളത്.

ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച നാനോ കാര്‍ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ നേരത്തെ ഡ്രൈവ്സ്പാര്‍ക് പ്രസിദ്ധീകരിച്ചിരുന്നു.

ടാറ്റ നാനോ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഈ ഡീസല്‍ എന്‍ജിന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, April 21, 2013, 11:07 [IST]
English summary
The details of Tata Nano diesel engine has been revealed by the turbocharger maker, Garret.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X