ടാറ്റ നാനോ ഡീസല്‍ ജൂണില്‍ വരും!

Tata Nano
സാധാരണക്കാരന് വേണ്ട ടാറ്റ പുറത്തിറക്കിയ നാനോ കമ്പനിക്ക് അസാധാരണമായ പണിയാണ് നല്‍കിയത്. ഇപ്പോള്‍ വന്‍ സാമ്പത്തിക ശേഷിയുള്ളവരാണ് നാനോ വാങ്ങിക്കുന്നത്; ഒരു സെക്കന്‍ഡ് കാര്‍ എന്ന നിലയില്‍. എന്നിരിക്കിലും നാനോയിലുള്ള പ്രതീക്ഷ പൂര്‍ണമായും കൈവെടിയാന്‍ ടാറ്റ തയ്യാറല്ല. 'ചീപ്പ് കാര്‍' എന്ന തങ്ങളുടെ പ്രചാരണം തന്നെയാണ് തിരിച്ചടിയായതെന്നാണ് ടാറ്റ മനസ്സിലാക്കുന്നത്. അടുത്ത മാസത്തില്‍ നാനോയ്ക്ക് ഒരു മുഖം മിനുക്കല്‍ കൂടി നടത്തി, കാറില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ് ടാറ്റ.

ജൂണ്‍ മാസത്തിലായിരിക്കും ടാറ്റ നാനോ ഡീസല്‍ കാര്‍ വിപണിയില്‍ പ്രവേശിക്കുക എന്ന് ചില ഊഹങ്ങള്‍ പരക്കുന്നു.

മുഖം മിനുക്കിയെത്തുന്ന ഈ മോഡല്‍ ഡീസല്‍ പതിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡീസല്‍, സിഎന്‍ജി പതിപ്പുകളാണ് 2013ല്‍ വരാനുള്ളത്. ടര്‍ബോചാര്‍ജര്‍ നിര്‍മാതാക്കളായ ഗാരറ്റാണ് 800 സിസി ഡീസല്‍ എന്‍ജിന് ആവശ്യമായ ടര്‍ബോ നിര്‍മിച്ച് നല്‍കിയത്. 39.45 കുതിരകളുടെ കരുത്താണ് (4000 ആര്‍പിഎമ്മില്‍) ഈ എന്‍ജിനുണ്ടായിരിക്കുക എന്നാണറിയുന്നത്. 94 എന്‍എം ടോര്‍ക്കും പകരും.

പുതിയ മോഡലിന്‍റെ പരസ്യ ഷൂട്ടിംഗ് സമയത്തെടുത്ത ചില ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ചെറിയ തോതിലുള്ള കോസ്മെറ്റിക് സര്‍ജറിയാണ് ടാറ്റ നടത്തിയിട്ടുള്ളത് നാനോയില്‍. ഹെഡ്‍ലാമ്പുകള്‍ക്കിടയില്‍ ഫ്രണ്ട് ലിഡിന്‍റെ മേല്‍ചുണ്ടില്‍ നടത്തിയിട്ടുള്ള ക്രോം പണിയാണ് ശ്രദ്ധയില്‍ പെടുന്ന പ്രധാന മാറ്റം. ഇതേ തരത്തിലുള്ള മാറ്റം പിന്‍ വശത്തും വന്നിട്ടുണ്ട്.

ചില പുതിയ നിറങ്ങള്‍ കൂടി വാഹനത്തിനുണ്ടായിരിക്കും എന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല.

More from DriveSpark

Article Published On: Friday, May 31, 2013, 15:30 [IST]
English summary
According to some reports the long weighted Tata Nano diesel car will be launched by June.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X