ടാറ്റ നാനോ സിഎന്‍ജി ലോഞ്ച് ചെയ്തു

ടാറ്റ നാനോയുടെ സിഎന്‍ജി പതിപ്പായ നാനോ 'ഇമാക്‌സ്' (Nano eMax) ലോഞ്ച് ചെയ്തു. 2.45 ലക്ഷത്തിലാണ് വാഹനത്തിന്റെ വില. രണ്ട് വേരിയന്റുകളാണ് പുതിയ വാഹനത്തിനുള്ളത്. നാനോയുടെ സാധാരണ പതിപ്പിലുപയോഗിക്കുന്ന അതേ 624 സിസി പെട്രോള്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സിഎന്‍ജി സിലിണ്ടറുകള്‍ അധികമായി ഘടിപ്പിച്ചിരിക്കുന്നു. ഇവ ഡ്രൈവര്‍ സീറ്റിന് താഴെയായാണ് ഇടം പിടിച്ചിരിക്കുന്നത്.

വില്‍പനയില്‍ വെല്ലുവിളികള്‍ നേരിടുന്ന നാനോ ഹാച്ച്ബാക്കിന് പുതിയ സിഎന്‍ജി പതിപ്പ് കാര്യമായ മൈലേജ് നല്‍കുമെന്നാണ് കരുതേണ്ടത്. ഇന്ധനച്ചെലവ് വലിയ തോതില്‍ കുറയ്ക്കുവാന്‍ സിഎന്‍ജി പതിപ്പിന് സാധിക്കും. കിലോമീറ്ററിന് വരുന്ന ചെലവ് 1.32 രൂപ എന്നാണ് ടാറ്റ കണക്കാക്കുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പെട്രോള്‍ - സിഎന്‍ജി ഇന്ധനങ്ങളിലാണ് വാഹനം ഓടുക. ഇന്ത്യയില്‍ നിരവധി നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ഈ ഓപ്ഷന്‍ വലിയ സാധ്യതയാണ് മുന്നോട്ടു വെക്കുന്നത്. ഒരു 'സ്മാര്‍ട് സിറ്റി കാര്‍' എന്ന നിലയിലേക്കുള്ള നാനോയുടെ പരിവര്‍ത്തനത്തിന്റെ തുടക്കമായി ഇമാക്‌സ് നാനോ മാറും.

Tata Nano eMax CNG Launched

നാനോയുടെ 624 സിസി, 4 സ്‌ട്രോക്ക്, ട്വിന്‍ സിലിണ്ടര്‍ വാട്ടര്‍ കൂള്‍ഡ് എന്‍ജിന്‍ നിലനിര്‍ത്തിയിരിക്കുന്നു. പെട്രോളില്‍, 5000 ആര്‍പിഎമ്മില്‍ 38 പിഎസ് കരുത്ത് പകരുന്ന ഈ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 51 എന്‍എം ചക്രവീര്യവും നല്‍കും. 5500 ആര്‍പിഎമ്മില്‍ 33 പിഎസ് കരുത്താണ് സിഎന്‍ജിയില്‍ ലഭിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 45 എന്‍എം ചക്രവീര്യവും പകരും. എന്‍ജിന്‍ കരുത്ത് പിന്‍വീലുകളിലേക്ക് പകരുന്നത് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്.

Tata Nano eMax CNG Launched

സിഎന്‍ജി കിറ്റുകള്‍ ടാറ്റ നാനോയുടെ ഭാരത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. 735 കിലോഗ്രാമാണ് നാനോ സിഎന്‍ജി (എല്‍എക്‌സ്) യുടെ കെര്‍ബ് വെയ്റ്റ്. സാധാരണ നാനോയുടെ കെര്‍ബ് വെയ്റ്റ് 635 കിലോഗ്രാമാണ്. 100 കിലോയുടെ വര്‍ധന.

Tata Nano eMax CNG Launched

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. മുമ്പില്‍ 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, പിന്‍ കാബിനില്‍ ലാപ് ബെല്‍റ്റ് എന്നീ സുരക്ഷാ സന്നാഹങ്ങള്‍ ലഭ്യമാണ്. 15 ലിറ്റര്‍ പെട്രോള്‍ ടാങ്ക് ശേഷി വാഹനത്തിനുണ്ട്. രണ്ട് സിഎന്‍ജി സിലിണ്ടറുകള്‍ക്ക് 32 ലിറ്റര്‍ ശേഷിയുണ്ട്.

വർണപദ്ധതി

വർണപദ്ധതി

നാനോ ഇമാക്‌സിന്റെ ഇന്റീരിയര്‍ വരുന്നത് പുതിയ തീമിലാണ്.

വില

വില

സിഎന്‍ജി നാനോയ്ക്ക് രണ്ട് വേരിയന്റുകളാണുള്ളത്. സിഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ.

  • ടാറ്റ നാനോ ഇമാക്‌സ് സിഎക്‌സ് - 2.45 ലക്ഷം
  • ടാറ്റ നാനോ ഇമാക്‌സ് എല്‍എക്‌സ് - 2.72 ലക്ഷം
  • Tata Nano eMax CNG Launched

    സിഎന്‍ജി ഇന്ധന പതിപ്പിന്റെ സുരക്ഷ ഉറപ്പു വരുത്താനുള്ള സന്നാഹങ്ങള്‍ കൂടെ ഘടിപ്പിച്ചിട്ടുണ്ട്. ഇന്റലിജന്റ് ആക്ടിവ് സേഫ്ടി എന്ന് ടാറ്റ പേരിട്ടു വിളിക്കുന്ന ഈ സംവിധാനം ഇന്ധനം ലീക്കാവുകയാണെങ്കില്‍ അത് ഡിറ്റക്ട് ചെയ്ത് മുന്നറിയിപ്പ് നല്‍കും.

    വാറന്റി

    വാറന്റി

    വാഹനത്തിന് 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വരെ വാറന്റി നല്‍കുന്നുണ്ട് ടാറ്റ.

More from DriveSpark

Article Published On: Tuesday, October 8, 2013, 14:45 [IST]
English summary
Tata Motors has been launched the eMax CNG in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X