നാനോ ടാക്സി യാഥാര്‍ത്ഥ്യമാകുന്നു

Tata Nano Taxi
ടാറ്റ നാനോ കാര്‍ അധികം താമസിക്കാതെ ഇന്ത്യന്‍ നിരത്തുകളില്‍ ടാക്സിയായി ഓടും. നാനോയെ ടാക്സിയാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില സ്വകാര്യ സംരംഭകര്‍ ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സമ്മതം നല്‍കുകയാണെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ നാനോ ടാക്സി ജമ്മു കശ്മീരില്‍ നിലവില്‍ വരും.

ശ്രീലങ്കയില്‍ ടാറ്റ നാനോ ടാക്സികള്‍ ഓടുന്നുണ്ട്. ഈ വാഹനം ഓട്ടോറിക്ഷകള്‍ക്ക് ഭീഷണിയായതോടെ ചില സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കശ്മീര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ അനുമതി ലഭിക്കുന്നതോടെ ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം നാനോ ടാക്സികള്‍ ഓടിത്തുടങ്ങുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഓട്ടോറിക്ഷകളുടെ നിരക്കില്‍ തന്നെയായിരിക്കും നാനോ ടാക്സികള്‍ ഓടുക.

25 കിലോമീറ്ററാണ് നാനോ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഓട്ടോയുടെ നിരക്കില്‍ ഓടുവാന്‍ ഈ മൈലേജ് വാഹനത്തെ സഹായിക്കും. ഏറെ പ്രതീക്ഷിക്കപ്പെടുന്ന ഡീസല്‍ നാനോ കൂടി വന്നെത്തുന്നതോടെ നാനോ ഓട്ടോകള്‍ ഇന്ത്യയിലെമ്പാടും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

സംരംഭകരോട് വിശദമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ നാനോകളും ജിപിഎസ് സംവിധാനവും എയര്‍ കണ്ടീഷനിംഗ് സംവിധാനവും പേറണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും അറിയുന്നു.

More from DriveSpark

Article Published On: Wednesday, January 16, 2013, 11:44 [IST]
English summary
The Tata Nano will soon be a taxi in India if the Jammu and Kashmir state government will agree to the request of some private operators.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X