ബജാജ് ആര്‍ഇ60-ക്കെതിരെ ടാറ്റയുടെ വാഹനം?

Bajaj RE60
ബജാജ് ആര്‍ഇ60-യെ ലാക്കാക്കി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിം ആക്രമണമഴിച്ചു വിട്ടിരുന്നു. ക്വാഡ്രിസൈക്കിളുകള്‍ നിരത്തില്‍ അനുവദിക്കുന്നത് പിന്തിരിപ്പന്‍ ഇടപാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗം പുരോഗമനത്തിന്‍റെ പാതയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വാഹനങ്ഹള്‍ക്ക് റോഡിലിറങ്ങാന്‍ അംഗീകാരം നല്‍കേണ്ട ആവശ്യകതയെന്ത് എന്ന ചോദ്യം പക്ഷെ സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റെടുക്കപ്പെട്ടില്ല. ആര്‍ഇ60ക്ക് റോഡിലിറങ്ങാനുള്ള അനുമതി കിട്ടുകയും ചെയ്തു.

എന്നാല്‍ ഇതിലെ അനീതി ചോദ്യം ചെയ്യുകയാണ് കാള്‍ സ്ലിം ഇപ്പോള്‍. ഒരു പ്രത്യേക വാഹന മോഡലിന്‍റെ സ്വഭാവസവിശേഷതകള്‍ക്ക് അനുസൃതമായല്ല ചട്ടങ്ങള്‍ നിര്‍മിക്കേണ്ടത് എന്നാണ് കാള്‍ സ്ലിം ഇപ്പോള്‍ ഉന്നയിക്കുന്ന വാദത്തിലെ ധ്വനി. "ഒരു പുതിയ സെഗ്മെന്‍റ് സൃഷ്ടിക്കുകയാണെങ്കില്‍ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും അതില്‍ ഭാഗഭാക്കാകുവാന്‍ അവസരം ലഭിക്കണം; ഏതെങ്കിലും പ്രത്യേക വാഹനത്തിന് വേണ്ടി മാത്രമാകരുത് നിയമനിര്‍മാണം" എന്നാണ് കാള്‍ സ്ലിം കഴിഞ്ഞ ദിവസം പറഞ്ഞത്.

അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് ആവശ്യമായ വാഹന വിഭാഗങ്ങളുടെ കാര്യത്തില്‍ ഒരു നയം രൂപീകരിക്കുകയും അതിനനുസരച്ച് നീങ്ങുകയും വേണമെന്ന് കാള്‍ സ്ലിം നിര്‍ദ്ദേശിക്കുന്നു. ചില പ്രത്യേക വാഹനനിര്‍മാതാക്കളുടെ ഉല്‍പന്നങ്ങളെ ആധാരമാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ശരിയായ വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്‍റെ നയം എന്തെന്ന് വ്യക്തമാക്കാന്‍ കാത്തിരിക്കുകയാണ് ടാറ്റ എന്നാണ് കാള്‍ സ്ലിമ്മിന്‍റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ടാറ്റയുടെ പക്കലും ക്വാഡ്രിസൈക്കിള്‍ പ്ലാറ്റ്ഫോമുകളുണ്ട്. ഈ വാഹനങ്ങള്‍ക്കും വിപണിയില്‍ കടക്കാന്‍ കഴിയുന്ന വിധത്തിലാവണം നിയമനിര്‍മാണമെന്നാണ് വാദം. 'കാത്തിരുന്ന് കാണാം' എന്നാണ് ടാറ്റ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ പറയുന്നത്.

More from DriveSpark

Article Published On: Thursday, May 30, 2013, 15:58 [IST]
English summary
Tata motors' Managing Director Mr. Karl Slym seeks clarity on the nod to the new segment called quadricycles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X