ടാറ്റ എസ്‌യുവി നിര്‍മാണത്തില്‍ ലാന്‍ഡ് റോവര്‍ സഹായം
ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ എപ്പോഴും നേരിടാറുള്ള വിമര്‍ശനങ്ങളില്‍ വാഹനത്തിന്റെ ഡിസൈന്‍ ക്വാളിറ്റിയും ബില്‍ഡ് ക്വാളിറ്റിയുമെല്ലാം പെടാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ടാറ്റ എന്തെല്ലാം നടപടികളെടുക്കുന്നു എന്ന തരത്തിലുള്ള ചോദ്യം ചെയ്യലുകളും കാണാറുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ടാറ്റയുടെ ഒരു വമ്പന്‍ നീക്കത്തെക്കുറിച്ചാണ്. ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിന്റെ സഹായത്തോടെ രണ്ട് എസ്‌യുവികള്‍ വികസിപ്പിച്ചെടുക്കുന്ന ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു.
വളരെ വേഗത്തില്‍ എന്നുവെച്ചാല്‍, 2016 അവസാനത്തോടെ വാഹനങ്ങളില്‍ ഒരെണ്ണമെങ്കിലും നിരത്തുകളിലെത്തും.

വാഹനങ്ങളുടെ ശില്‍പം, പ്രകടനം, സാങ്കേതികത, ബോഡി സ്റ്റിഫ്‌നെസ് തുടങ്ങിയ എല്ലാ നിര്‍ണായക മേഖലകളിലും ലാന്‍ഡ് റോവറില്‍ നിന്നുള്ള സഹായം ഉണ്ടായിരിക്കും. ലാന്‍ഡ് റോവര്‍ സഹായം സ്വീകരിക്കുന്നുവെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും ടാറ്റയുടെ ബാഡ്ജില്‍ തന്നെയാണ് പുറത്തിറങ്ങുക.
ടാറ്റയുടെ പൂനെ ഗവേഷണ വികസന കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരും ലാന്‍ഡ് റോവര്‍ യുകെ എന്‍ജിനീയര്‍മാരും ചേര്‍ന്നുള്ള ചര്‍ച്ചകള്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലെത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ ആര്യ പ്ലാറ്റ്‌ഫോമിലാണ് രണ്ട് എസ്‌യുവികളും നിര്‍മിക്കപ്പെടുക. ഈ പ്ലാറ്റ്‌ഫോമിന്റെ സാങ്കേതികതയില്‍ ലാന്‍ഡ് റോവര്‍ എന്‍ജിനീയറിംഗ് കൈകടത്തലുകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം തുടങ്ങിയവയിലും കാര്യപ്പെട്ട മാറ്റങ്ങളുണ്ടാകും.


Click it and Unblock the Notifications








