പറക്കുന്ന കാര്‍ ടെസ്റ്റ് ചെയ്തു

ടെറാഫ്യൂജിയയുടെ പറക്കും കാറുനെപ്പറ്റി നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ടെറാഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന ഈ വാഹനത്തിന്റെ പബ്ലിക് ടെസ്റ്റ് യുഎസ്എ-യില്‍ ഓഷ്‌കോഷിലെ ഇഎഎ എയര്‍വെന്‍ച്വര്‍ ഓട്ടോഷോയില്‍ വെച്ച് നടന്നു.

കാര്‍ ആയി റോഡില്‍ ഓടാനും വിമാനമായി ആകാശത്തില്‍ പറക്കാനും ശേഷിയുള്ള ഈ വാഹനം കുറെക്കാലമായി ടെസ്റ്റുകളും മറ്റും നടത്തിവരികയാണ്. എന്നാല്‍ ഇതുവരെ പൊതുജനങ്ങള്‍ക്കായി ഒരു ടെസ്റ്റ് നടത്തിയിരുന്നില്ല.

ടേക്ക് ഓഫ്

ടേക്ക് ഓഫ്

വളരെ സ്മൂത്തായിത്തന്നെ കാര്യങ്ങള്‍ സംഭവിച്ചു. അത്യാവശ്യം വലിപ്പമുള്ള റണ്‍വേ തന്നെ ആവശ്യമാണ് ഈ വിമാനത്തിനെന്ന് കാണാം. ഇക്കാരണത്താല്‍ ഹൈവേകളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുക അസാധ്യമാണ്. നാല് വീലുകളും ഉപയോഗിച്ച് വളരെ ഭംഗിയായി വാഹനം നിലത്തിറങ്ങുന്നു.

മൂന്നാമതൊരെണ്ണം

മൂന്നാമതൊരെണ്ണം

ഇത്തവണ പറന്നിരിക്കുന്നത് ടെറാഫ്യൂജിയയുടെ രണ്ടാമത്തെ പ്രോട്ടോടൈപ്പാണ്. മൂന്നാമതൊരെണ്ണം ഇപ്പോള്‍ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നുണ്ട്. 279,000 ഡോളര്‍ വിലവരുന്നതാണ് വാഹനം. 2016ല്‍ പുറത്തിറങ്ങുന്ന വിമാനക്കാറിനായി ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

വീഡിയോ

നിലവില്‍ ഈ വാഹനത്തിന്റെ ശേഷി പരിമിതമാണ്. ഭാവിയില്‍ ഇത് ഉയര്‍ത്തപ്പെടും എന്ന് പ്രതീക്ഷിക്കാം.

10,000 ഡോളര്‍

10,000 ഡോളര്‍ അഡ്വാന്‍സ് നല്‍കണം ബുക്ക് ചെയ്യുന്നതിന്. 100 പേര്‍ക്ക് മാത്രമേ വാഹനം ബുക്ക് ചെയ്യാനാവൂ.

Most Read Articles

Malayalam
English summary
Earlier this week visitors to the EAA AirVenture airshow in Oshkosh, Wisconsin, USA witnessed the public flight of Terrafugia Transition.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X