ഇന്‍ഷൂറന്‍സ് പ്രീമിയം 85% വര്‍ധിപ്പിക്കാന്‍ നീക്കം

തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം പുതുക്കുവാന്‍ ആവശ്യപ്പെട്ട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‍മെന്‍റ് ബോര്‍ഡ് സര്‍ക്കാരിന് മുമ്പില്‍ വെച്ച നിര്‍ദ്ദേശങ്ങള്‍ ചെറുകാറുകളെ പ്രത്യേകമായി ബാധിക്കും. 1000 സിസി എന്‍ജിന്‍ ശേഷിക്ക് താഴെയുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് 85 ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

1000-1500 സിസി സെഗ്മെന്‍റിലാണ് ഏറ്റവും കുറഞ്ഞ വര്‍ധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 1.4 ശതമാനമാണ് നിര്‍ദ്ദേശിക്കപ്പെട്ട വര്‍ധന. അതെസമയം 1500 സിസിക്ക് മുകളില്‍ വരുന്ന സെഗ്മെന്‍റില്‍ 43 ശതമാനത്തിന്‍റെ വര്‍ധനയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

Accident

1000 സിസിക്ക് താഴെ വരുന്ന വാഹന ഉടമകളില്‍ നിന്നാണ് ഏറ്റവുമധികം ക്ലെയിമികള്‍ വന്നുകൊണ്ടിരിക്കുന്നത്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ ഈ സെഗ്മെന്‍റിലേക്കാണ് പോകുക എന്നത് ആക്സിഡന്‍ഡുകളുടെ അളവ് കൂട്ടുന്നു.

1000-1500 സിസിക്ക് ഇടയില്‍ വരുന്ന വാഹനങ്ങളിലാണ് ക്ലെയിമുകള്‍ ഏറ്റവും കുറവ് വരുന്നത്. 1500 സിസിക്ക് മുകളില്‍ വരുന്നവ മിക്കതും പ്രീമിയം കാറുകളും ആഡംബരക്കാറുകളുമാണ്. ഈ വിഭാഗത്തിന് 43 ശതമാനം പ്രീമിയം വര്‍ധനയാണ് ആവശ്യപ്പെടുന്നത്.

വാണിജ്യ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് 30 ശതമാനമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 26, 2013, 14:56 [IST]
English summary
IRDA has put forth a proposal for the hike of third party motor insurance premium to 85%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X