ടൊയോട്ട കൊറോള ആള്‍ടിസിന് പുതിയ ട്രിം വേരിയന്‍റുകള്‍

ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് കൊറോള ആള്‍ടിന് രണ്ട് ട്രിം വേരിയന്‍റുകള്‍ കൂടി ചേര്‍ത്തു. അതെസമയം നിലവിലെ ലൈനപ്പില്‍ നിന്ന് ഒരു വേരിയന്‍റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ടൊയോട്ടയുടെ വെബ്‍സൈറ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ എന്തുകണ്ടാണ് ഒരു വേരിയന്‍റ് ഒഴിവാക്കിയതെന്നത് സംബന്ധിച്ച് പ്രത്യേകിച്ചൊന്നും കമ്പനി പറയുന്നില്ല.

ടൊയോട്ട കൊറോള ആള്‍ടിസ് ജെ 9എസ്) പെട്രോള്‍, ഡീസല്‍ എന്നിവയാണ് പുതിയ പതിപ്പുകള്‍. നേരത്തെയുണ്ടായിരുന്ന 'ആള്‍ടിസ് ജെ' പെട്രോള്‍ പതിപ്പാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

Toyota Corolla Altis

പുതിയ ജെ(എസ്) പെട്രോള്‍ പതിപ്പില്‍ നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, മാന്വല്‍ എയര്‍ കണ്ടീഷന്‍, പിന്‍സീറ്റുകളില്‍ ആംറെസ്റ്റുകള്‍, യുഎസ്‍ബി കണക്ടിവിറ്റിയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിവ പുതിയ പെട്രോള്‍ വേരിയന്‍റില്‍ ഘടിപ്പിച്ചിട്ടുണ്ട്.

87 കുതിരകളുടെ ശേഷിയുള്ള 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 205 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

137.98 കുതിരകളാണ് പെട്രോള്‍ എന്‍ജിനിലുള്ളത്. ഈ എന്‍ജിനിന്‍റെ 173 എന്‍എം ചക്രവീര്യത്തെ ചക്രങ്ങളിലേക്ക് അഴിച്ചുവിടുന്നത് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ്. 1.8 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ എന്‍ജിനാണിത്.

മൈലേജ്
പെട്രോള്‍ പതിപ്പ് - ലിറ്ററിന് 15.23 കിലോമീറ്റര്‍
ഡീസല്‍ പതിപ്പ് - ലിറ്ററിന് 21.45 കിലോമീറ്റര്‍

അങ്ങാടിവില
പെട്രോള്‍ പതിപ്പ് - 11.74 ലക്ഷം
ഡീസല്‍ പതിപ്പ് - 13.16 ലക്ഷം

More from DriveSpark

Article Published On: Wednesday, April 3, 2013, 15:26 [IST]
English summary
Toyota Kirloskar Motors has added two new variants to its Corolla Altis lineup, while simultaneously removing a third variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X