ഫോര്‍ച്യൂണര്‍ സ്‌പോര്‍ടിവോ പരിമിത പതിപ്പ്
ടൊയോട്ട ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി സ്‌പോര്‍ടിവോ കിറ്റ് ഘടിപ്പിച്ച പതിപ്പിന് ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. ഈ പരിമിത പതിപ്പിന് 40,000 രൂപ അധികംവരുമെന്നാണ് അറിയുന്നത്.
ടിആര്‍ഡി സ്‌പോര്‍ടിവോ കിറ്റ് ഘടിപ്പിച്ച മോഡല്‍ നേരത്തെ തന്നെ വിപണിയിലെത്തിയതാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് മോഡലിനോട് ചില സവിശേഷതകള്‍ അധികം ചേര്‍ത്താണ് പുതിയ പ്രത്യേക പതിപ്പ് ഫോര്‍ച്യൂണര്‍ വരുന്നത്.
400 എണ്ണം മാത്രമേ ഈ ലിമിറ്റഡ് എഡിഷന്‍ നിരത്തിലിറങ്ങൂ. രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെക്ക മെറ്റാലിക് എന്നീ നിറങ്ങളില്‍ പരിമിത ഫോര്‍ച്യബണര്‍ വരുന്നു. മുന്‍-പിന്‍ സ്‌പോയ്‌ലറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍, വശങ്ങളിലും പിന്നിലും പ്രണ്ട് ഗ്രില്ലിലും ടിആര്‍ഡ് ബാഡ്ജ് എന്നിവ പ്രത്യേക പതിപ്പില്‍ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
ലോഞ്ച് ചെയ്തതിനു ശേഷം ഇന്നുവരെയും നില്‍ക്കുന്ന സെഗ്മെന്റിനെ അടക്കി ഭരിക്കുന്ന വാഹനമാണ് ഫോര്‍ച്യൂണറെന്ന് ടൊയോട്ട സിഒഒ സന്ദീപ് സിങ് ചൂണ്ടിക്കാട്ടുന്നു. ഫെസ്റ്റിവല്‍ സീസണില്‍ ഇന്ത്യക്കാരോടൊപ്പം ആഘോഷത്തില്‍ പങ്കുചേരുകയാണ് പുതിയ പരിമിത ഫോര്‍ച്യൂണറിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്നുവരെ ഇന്ത്യന്‍ വിപണിയില്‍ 54,000ത്തിലധികം ഫോര്‍ച്യൂണറുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications









