പുതിയ ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു
പുതുക്കിയ ടൊയോട്ട ഇന്നോവ വിപണിയിലെത്തി. വാഹനത്തിന്റെ എല്ലാ വിവരങ്ങളും കമ്പനി വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പുതുമകള്‍ വിശദീകരിക്കുന്ന നിരവധി ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ക്രോമിയം പൂശിയ പുതിയ ഗ്രില്‍, പുതിയ ഫ്രണ്ട് ബംപര്‍, പുതിയ ബോഡി ഗ്രാഫിക്‌സ് തുടങ്ങി നിരവധി പുതുക്കങ്ങള്‍ എക്സ്റ്റീരിയറില്‍ വരുത്തിയിരിക്കുന്നു.
ഇന്റീരിയറില്‍ വുഡ് - സില്‍വര്‍ ഫിനിഷിലുള്ള ഡാഷ്‌ബോര്‍ഡാണുള്ളത്. ഗിയര്‍ നോബ്, ആം റെസ്റ്റ് എന്നിവിടങ്ങളിലും വുഡ് ഫിനിഷുണ്ട്. 'സെഡ്' എന്ന ഒരു ടോപ് എന്‍ഡ് വേരിയന്റ് കൂടി ഇതോടൊപ്പം അവതരിച്ചിട്ടുണ്ട്. വേരിയന്റുകളും വിലകളും അടങ്ങുന്ന വിശദവിവരങ്ങള്‍ താഴെ വായിക്കാം.

2.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തിയിരിക്കുന്നു പുതിയ ഇന്നോവയില്‍. 102 പിഎസ് കരുത്ത് പകരുന്നതാണ് ഈ എന്‍ജിന്‍. 204 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലെത്തിക്കുക. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്. 130 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്.

വേരിയന്റുകളും വിലകളും
- 2.5 ഇവി (ഡീസല്‍) 8 സീറ്റര്‍ - 977,150
- 2.5 ഇവി (ഡീസല്‍) 7 സീറ്റര്‍ - 981,888
- 2.5 ഇവി ഡീസല്‍) 8 സീറ്റര്‍ - 1,029,198
- 2.5 ഇവി (ഡീസല്‍) 7 സീറ്റര്‍ - 1,033,907
- 2.05 ജി (പെട്രോള്‍) 8 സീറ്റര്‍ - 1,020,345
- 2.5 ജി (ഡീസല്‍) 7 സീറ്റര്‍ - 1,093,981
- 2.5 ജി (ഡീസല്‍) 8 സീറ്റര്‍ - 1,089,364
- 2.5 ജിഎക്‌സ് (ഡീസല്‍) 8 സീറ്റര്‍ - 1,250,366
- 2.5 ജിഎക്‌സ് (ഡീസല്‍) 7 സീറ്റര്‍ - 1,245,604
- 2.0 ജിഎക്‌സ് (പെട്രോള്‍) 8 സീറ്റര്‍ - 1,158,740
- 2.0 വിഎക്‌സ് (പെട്രോള്‍) 7 സീറ്റര്‍ - 1,369,530
- 2.5 വിഎക്‌സ് (ഡീസല്‍) 8 സീറ്റര്‍ - 1,457,780
- 2.5 വിഎക്‌സ് (ഡീസല്‍) 7 സീറ്റര്‍ - 1,453,136
- 2.5 സെഡ് (ഡീസല്‍) 7 സീറ്റര്‍ - 1,506,718

വേരിയന്റുകളും വിലകളും

ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍ മാറിയതായി കാണാം.

ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും ക്രോമിയം പട്ട പിടിപ്പിച്ചിരിക്കുന്നതായി കാണാം.

രണ്ട് ടെയ്ല്‍ ലാമ്പുകളോടും ചേര്‍ന്നു നില്‍ക്കുന്ന ക്രോമിയം പൂശിയ പിന്‍ഡോര്‍ ലിഡ് വാഹനത്തിന് ആധുനിക സൗന്ദര്യം നല്‍കുന്നു.

എക്‌സോസ്റ്റ് പൈപ്പിലും ക്രോമിയത്തിന്റെ സാന്നിധ്യം കാണാവുന്നതാണ്.

ഇന്റീരിയറില്‍ ഡാഷ്‌ബോര്‍ഡിന് വുഡ് - സില്‍വര്‍ ഫിനിഷ് നല്‍കിയിരിക്കുന്നു.

ഇരട്ട നിറത്തിലുള്ള ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി.

സ്‌പോര്‍ടിയായ റിയര്‍ സ്‌പോയ്‌ലര്‍.

ക്രോമിയം പൂശിയ സൈഡ് മോള്‍ഡിംഗുകള്‍

വുഡ് ഫിനിഷിലുള്ള ആംറെസ്റ്റ് പാനലുകള്‍

ഗിയര്‍ഷിഫ്റ്റ് നോബിന് വുഡ് ഫിനിഷ്

"സെഡ്" ഗ്രേഡ് ബാഡ്ജിംഗ് നല്‍കിയിരിക്കുന്നു ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍.

പുതിയ അലോയ് വീലുകള്‍

ബോഡി കളര്‍ ഡോർ ഹാൻഡിലുകള്‍

റിയർ-വ്യൂ മിററുകളില്‍ ഇൻഡിക്കേറ്ററുകള്‍


Click it and Unblock the Notifications








