2013ലെ സെഡാന്‍-ഹാച്ച് ലോഞ്ചുകള്‍
എസ്‍യുവികള്‍ക്ക് അനുയോജ്യമായ വിപണിയാണ് നമ്മുടേത്. യൂട്ടിലിറ്റി വാഹനങ്ങളോടുള്ള പ്രിയം ദിനംപ്രതി കൂടിവരുന്നുമുണ്ട് വിപണിയില്‍. എങ്കിലും വോള്യം മാര്‍ക്കറ്റില്‍ ഹാച്ച്ബാക്കുകളും സെഡാനുകളുമാണ് ആധിപത്യം നടത്തുന്നത്. പുതിയ വര്‍ഷത്തിലും ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും തല്ലാണ് വിപണിയില്‍ അരങ്ങേറാന്‍ പോകുന്നത്.
2013ല്‍ വിപണിയില്‍ എന്തെല്ലാം പുതുക്കങ്ങളും ചലനങ്ങളുമാണ് നടക്കാന്‍ പോകുന്നതെന്നതാണ് ഇവിടെ പരിശോധിക്കുന്നത്. ലോഞ്ചുകള്‍, മുഖം മിനുക്കലുകള്‍ തുടങ്ങി പ്രതീക്ഷിക്കപ്പെടുന്ന മാറ്റങ്ങള്‍ നിരവധിയാണ്. നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോഞ്ചുകളും മറ്റുമാണ് ഇവിടെ പരിശോധിക്കുന്നത്.

ടാറ്റ നാനോ സിഎന്‍ജി
ടാറ്റ നാനോയ്ക്ക് ഒരു സിഎന്‍ജി പതിപ്പ് ഈ വര്‍ഷം പകുതിയോടെ പ്രതീക്ഷിക്കാം. ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതേക്കുറിച്ച് ഇപ്പോഴൊന്നും കേള്‍ക്കാനില്ല. ഡീസല്‍ വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അനിശ്ചിതത്വം നിറഞ്ഞ നിലപാടും ഈ വൈകലിന് കാരണമാകുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സിഎന്‍ജി ഇന്ധന പതിപ്പിന് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. 2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലായിരിക്കും വിലനിലവാരം.

ഹോണ്ട അമേസ്
ഹോണ്ട ബ്രിയോയുടെ സെഡാന്‍ പതിപ്പാണ് അമേസ് എന്ന പേരില്‍ വിപണിയിലെത്താന്‍ പോകുന്നത്. ഹോണ്ട് വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനുമായി ഇന്ത്യയിലിറങ്ങുന്ന ആദ്യവാഹനമാണിത്. 4 മീറ്ററിന് ചുവടെയായിരിക്കും ഈ വാഹനത്തിന്‍റെ നീളം. കോംപാക്ട് സെഡാന്‍ വിപണിയില്‍ അമേസ് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. 2013 ആദ്യപാദത്തില്‍ തന്നെ ഈ വാഹനം വിപണിയിലെത്തും. വില 7-8 ലക്ഷം.

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്
ആഡംബര കാര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്താണ് മെര്‍ക് ഇപ്പോള്‍. ഒന്നാം സ്ഥാനം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ഈ ജര്‍മന്‍ കമ്പനി ഇപ്പോള്‍. മെര്‍കിന്‍റെ എ ക്ലാസ് ഹാച്ച്ബാക്ക് വിപണിയിലെത്തിയേക്കും ഈ വര്‍ഷം. വില 15-20 ലക്ഷം.

ബിഎംഡബ്ലിയു 1 സീരീസ്
മെഴ്സിഡസ് എ ക്ലാസ് ഹാച്ച്ബാക്ക് വിപണിയിലെത്തുമ്പോള്‍ ബിഎംഡബ്ലിയു വെറുതെയിരിക്കുന്നില്ല. എതിലാളിയായി 1 സീരീസ് എത്തുന്നു. വില 15-20 ലക്ഷം.

ഷെവര്‍ലെ സെയ്‍ല്‍ സെഡാന്‍
ഷെവര്‍ലെ സെയ്‍ലിന്‍റെ സെഡാന്‍ പതിപ്പ് 2013ല്‍ വിപണിയിലെത്തും. 7 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

നാനോ ഡീസല്‍
നാനോ ഡീസലിനെപ്പറ്റി നേരത്തെ ധാരാളം ഊഹാപോഹങ്ങളും വാര്‍ത്തകളും കണ്ടിരുന്നു. ടാറ്റ ഇതെപ്പറ്റി കാര്യമായൊന്നും പറയുന്നില്ല ഇപ്പോള്‍. വരുന്നെങ്കില്‍ വര്‍ഷം വരും എന്ന് പ്രതീക്ഷിക്കാം. 3 ലക്ഷമായിരിക്കും വില.

മഹീന്ദ്ര വെരിറ്റോ കോംപാക്ട്
വെരിറ്റോയുടെ കോംപാക്ട് സെഡാന്‍ പതിപ്പ് വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സംഗതി ഈ വര്‍ഷം തന്നെ നടക്കും. സ്വിഫ്റ്റ് ഡിസൈറാണ് ഈ സെഗ്മെന്‍റിലെ നിലവിലെ പ്രധാന താരം. 5 ലക്ഷത്തിന്‍റെ പരിസരത്തിലായിരിക്കും വിലയെന്ന് കേള്‍ക്കുന്നു.

വാഗണ്‍ ആര്‍
കുറെക്കാലമായി കാര്യമായ മാറ്റമൊന്നും വരുത്താതെ വിപണിയുള്ള വാഗണ്‍ ആറിനെ മാരുതി സുസൂക്കി പുതുക്കും. വാഹനത്തിന്‍റെ ഗ്ലോബല്‍ ലോഞ്ച് ഇന്ത്യയില്‍ നടക്കുമെന്നാണ് വിവരം. വിലനിലവാരം 4 ലക്ഷത്തിന്‍റെ പരിധിയില്‍.


Click it and Unblock the Notifications