കേരളത്തിലെ രജിസ്ട്രേഷന്‍ കോഡ് കെഎല്‍ 73-ലെത്തി
പുതുതായി അനുവദിച്ച സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകള്‍ക്ക് രജിസ്ട്രേഷന്‍ കോഡുകള്‍ അനുവദിച്ചു. 13 റീജ്യണല്‍ ഓഫീസുകള്‍ക്കാണ് കോഡുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ 73-ലെത്തി.
2011 മാര്‍ച്ചിലെ ഗസറ്റ് വിജ്ഞാപനപ്രകാരം അഞ്ച് റീജ്യണല്‍ ഓഫീസുകള്‍ക്ക് (കുന്നത്തൂർ-61, റാന്നി-62, അങ്കമാലി-63, ചാലക്കുടി-64, തിരൂരങ്ങാടി-65) രജിസ്ട്രേഷന്‍ കോഡുകള്‍ അനുവദിച്ചിരുന്നു.

ഇപ്പോള്‍ പുതുതായി രജിസ്ട്രേഷന്‍ കോഡുകള്‍ അനുവദിച്ചിരിക്കുന്നത് എട്ടിടങ്ങളിലാണ്. കൂറ്റനാട്-66, ഉഴവൂർ -67, ദേവികുളം-68, ഉടുമ്പഞ്ചോല-69), ചിറ്റൂർ-70, നിലമ്പൂർ-71, മാനന്തവാടി-72), സുൽത്താൻ ബത്തേരി-73) എന്നിവിടങ്ങളിലാണ് പുതിയ കോഡുകള്‍ നല്‍കിയിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ സംസ്ഥാനത്ത് ജില്ലയ്ക്കൊന്ന് എന്ന അനുപാതത്തില്‍ 14 വരെയായിരുന്നു രജിസ്ട്രേഷന്‍ കോഡുകള്‍ നിലവിലുണ്ടായിരുന്നത്. വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ വിവിധ റീജ്യണല്‍ ഓഫീസുകള്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കി അവിടങ്ങളില്‍ രജിസ്ട്രേഷനുള്ള സംവിധാനങ്ങളൊരുക്കി. പുതിയ ഓഫീസുകള്‍ വരുന്ന മുറയ്ക്ക് അവിടങ്ങളിലും പുതിയ കോഡുകള്‍ നല്‍കിത്തുടങ്ങി.
കേരളത്തില്‍ അടുത്തകാലത്തായി വണ്ടിനിരക്ക് കൂടിവരുന്നുണ്ട്. രാജ്യത്തെമ്പാടും വാഹന സാന്ദ്രത കൂടി വരികയാണ്. ദില്ലിയും ബങ്കളുരുവുമാണ് വാഹനസാന്ദ്രതയുടെ കാര്യത്തില്‍ ഇപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നത്. ഇത്തരം നഗരങ്ങളില്‍ നാലാം കരിമ്പുകച്ചട്ടം പ്രായോഗികമായിക്കിയിട്ടുണ്ട്. നിലവില്‍ 17 നഗരങ്ങളില്‍ നാലാം കരിമ്പുകച്ചട്ടം കൊണ്ടുവന്നുവെങ്കിലും കേരളത്തില്‍ ഇത് എവിടെയും നിര്‍ബന്ധിതമാക്കിയിട്ടില്ല.


Click it and Unblock the Notifications








