വിഷന്‍ ജിടി: ചെറിയ ക്ഷേത്രത്തിലെ വലിയ പ്രതിഷ്ഠ
ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ ജിടിഐ വര്‍തര്‍സീയില്‍ അവതരിച്ചു. ഈ വാഹനത്തിന്‍റെ സ്കെച്ചുകള്‍ നേരത്തെ ഫോക്സ്‍വാഗണ്‍ പുറത്തു വിട്ടിരുന്നു. ഇത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. ഏഴാം തലമുറ ഗോള്‍ഫ് ജിടിഐ-യെ ആധാരമാക്കിയാണ് ഈ പുതിയ പതിപ്പു നിര്‍മിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍ ഡിസൈനില്‍ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാന്‍ കഴിയും. എന്നിരിക്കിലും, ബോണറ്റിനടിയില്‍ വന്നിട്ടുള്ള മാറ്റങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഡിസൈന്‍ മാറ്റങ്ങള്‍ അത്ര കാര്യപ്പെട്ടതല്ല!
2 ലിറ്റര്‍ ശേഷിയുള്ള, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനായിരുന്നു ഗോള്‍ഫ് ജിടിഐയുടെ ഏഴാം തലമുറ പതിപ്പിനുണ്ടായിരുന്നതെങ്കില്‍, പുതിയ പതിപ്പിന് 3 ലിറ്ററിന്‍റെ ട്വിന്‍ ടര്‍ബോ, വി6 എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.

496 കുതിരകളുടെ കരുത്ത്!
ഈ എന്‍ജിന്‍ പകരുന്നത് 496 കുതിരകളുടെ കരുത്താണ്! ഒരു നിസ്സാന്‍ ജിടിആര്‍ സ്പോര്‍ട്സ് കാര്‍ പകരുന്ന കുതിരശക്തി 530 ആണെന്നോര്‍ക്കുക. ഗോള്‍ഫ് ജിഎഫ്ഐ ഏഴാംതലമുറയുടെ കരുത്ത് വെറും 279 കുതിരശേഷിയായിരുന്നു.

ചക്രവീര്യം
മുന്‍ പതിപ്പിനുണ്ടായിരുന്ന 349 എന്‍എം ചക്രവീര്യം എന്നതില്‍ നിന്ന് 560 ചക്രവീര്യത്തിലേക്ക് വന്‍ കുതിപ്പാണ് ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ ജിടിഐ നടത്തിയിരിക്കുന്നത്.

വേഗത
ഈ വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എടുക്കുന്ന സമയം 3.9 സെക്കന്‍ഡാണ്.

വേഗത
പരമാവധി വേഗത, മണിക്കൂറില്‍ 305 കിലോമീറ്റര്‍.

വേഗത
മുന്‍ പതിപ്പിന്‍റെ വേഗത മണിക്കൂറില്‍ 244 കിലോമീറ്ററായിരുന്നു.

ഡിസൈനര്‍
ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ ഡിസൈനറായ ക്ലോസ് ബിഷോഫ് ആണ് ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ ജിടിഐ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അളവ്തൂക്കങ്ങള്‍
20 ഇഞ്ച് വീലുകളിലായി ടയറുകളെ ഘടിപ്പിച്ചിരിക്കുന്നു. അളവുകള്‍: മുന്‍വശത്ത് 235/35, പിന്‍വശത്ത്: 275/30.

അളവ്തൂക്കങ്ങള്‍
നീളം 4253 എംഎം. വീതി 1870 എംഎം. ഉയരം 1385 എംഎം.

കൂടുതല്‍ ചിത്രങ്ങള്‍














Click it and Unblock the Notifications








