ഗോള്‍ഫ് ഉല്‍പാദനം 300 ലക്ഷം കവിഞ്ഞു!
1974-ല്‍ ഫോക്സ്‍വാഗണ്‍ ഗോള്‍ ജനിച്ചതിനു ശേഷം ഇന്നുവരെയുള്ള വില്‍പന വെച്ച് കണക്കാക്കിയാല്‍ വര്‍ഷത്തില്‍ 769,230 യൂണിറ്റ് എന്ന വില്‍പനാ ശരാശരിയാണ് ലഭിക്കുക. അതായത്, ദിനംപ്രതി 2,107 യൂണിറ്റും മണിക്കൂറില്‍ 87എണ്ണവും മിനിട്ടില്‍ 1.46ഉം എണ്ണവും വിറ്റഴിച്ചു. ലോകത്തില്‍ ഇത്രയേറെ ജനങ്ങളിലേക്കടുത്ത ഒരു ബ്രാന്‍ഡ് വേറെയുണ്ടാവില്ല. ഇപ്പോള്‍ 300 ലക്ഷം വാഹനങ്ങള്‍ ലോക വിപണിയില്‍ വിറ്റഴിച്ച് ഓട്ടോമൊബൈല്‍ രംഗത്ത് ഒരു നെടുങ്കന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്.
ഇന്ത്യയുടെ വോള്യം വിപണിയില്‍ ആള്‍ട്ടോയ്ക്കുള്ള സ്ഥാനം ലോകത്തിലെ പല വിപണികളില്‍ ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് കൈയാളുന്നുണ്ട്. ആള്‍ട്ടോയെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ളതാണ് ഗോള്‍ഫ്. നിരവധി തവണ ഇന്‍റര്‍നാഷണല്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയിട്ടുള്ള ഈ വാഹനത്തിന്‍റെ ഏഴാമത്തെ തലമുറയാണ് ഇപ്പോള്‍ വിപണികളിലുള്ളത്.
ഇടക്കാലത്ത് ഈ വാഹനം ഇന്ത്യയില്‍ പലയിടത്തും ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. വാഹനം ഇന്ത്യയില്‍ വരുമോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഏക മറുപടിയാണിത്.
74 മുതല്‍ ഇന്നുവരെയുള്ള ഗോള്‍ഫിന്‍റെ ചരിത്രം ഓട്ടോമൊബൈല്‍ വിപണിയുടെ വളര്‍ച്ചയുടെ ചരിത്രം തന്നെയാണെന്ന് ഫോക്സ്‍വാഗണ്‍ ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് ചെയര്‍മാന്‍ മാര്‍ടിന്‍ വിന്‍റര്‍കോണ്‍ അഭിപ്രായപ്പെടുന്നു. സുരക്ഷയിലും പ്രകടനത്തിലും കംഫര്‍ട്ടിലുമെല്ലാം ഗോള്‍ഫ് ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ ഈ ചരിത്രത്തിന്‍റെ ഭാഗമാണ്.
ഏറ്റവുമടുത്ത കാലത്ത് ഈ വാഹനം കൈവരിച്ച നേട്ടങ്ങളിലൊന്ന് 2013 കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ്. 60ളം വിദഗ്ധരടങ്ങുന്ന ഒരു പാാനലാണ് ഗോള്‍ഫിനെ അന്താരാഷ്ട്ര കാറായി തിരഞ്ഞെടുത്തത്.




Click it and Unblock the Notifications








