ഇന്ത്യയിലും ചൈനയിലും ഫോക്‍സിന് 50,000 തൊഴിലാളികളെ വേണം

2018മാണ്ടോടെ ജനറല്‍ മോട്ടോഴ്സിനെയും ടൊയോട്ടയെയുമെല്ലാം മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാവാകണമെന്ന പൂതി ഫോക്സ്‍വാഗണിനുള്ളതായി ഡ്രൈവ്‍സ്പാര്‍ക് വായനക്കാര്‍ക്ക് ബോധ്യപ്പെട്ടിരിക്കും. ഈ വഴിക്കുള്ള ശക്തമായ നീക്കങ്ങളാണ് നടന്നുവരുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ തുടങ്ങിയ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്കുള്ളില്‍ നടത്തുന് കളികളായിരിക്കും വരുംകാലത്തെ ഓട്ടോമൊബൈല്‍ രാജാവിനെ തീരുമാനിക്കുക. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഫോക്സ്‍വാഗണ്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വന്‍ തൊഴില്‍പ്പടയെ മുതല്‍ക്കൂട്ടുവാന്‍ ആലോചിക്കുന്നുവെന്നാണ്.

രണ്ടായിരത്തിപ്പതിനെട്ടോടെ ഇന്ത്യയിലും ചൈനയിലുമായി 50,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള പരിപാടി ഫോക്സ്‍വാഗണിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ലോകത്തെമ്പാടുമായി 550,000 തൊഴിലാളികള്‍ വിവിധ ഫോക്സ്‍വാഗണ്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇത് 600,000-ത്തിലേക്ക് ഉയര്‍ത്താനാണ് കമ്പനി ആലോചിക്കുന്നത്.

Volkswagen Beetle

യൂറോപ്പില്‍ വിദഗ്ധത്തൊഴിലാളികളുടെ അഭാവം കൊണ്ടല്ല ഫോക്സ്‍വാഗണ്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നിശ്ചയം. ഇവിടങ്ങളിലെ വേതനം യൂറോപ്പിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് എന്നതാണ് കാര്യം. യൂറോപ്പ് പോലുള്ള ഇടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുകയാണെങ്കിലും താരതമ്യേന കുറഞ്ഞ ചെലവ് മാത്രമേ കമ്പനിക്ക് വരൂ.

ഇതുകൂടാതെ വളരുന്ന വിപണികളിലെ വില്‍പന വര്‍ധിപ്പിക്കേണ്ടത് ഫോക്സ്‍വാഗണ്‍ പോലുള്ള യൂറോപ്യന്‍ കമ്പനികള്‍ക്ക് നിലനില്‍പിന്‍റെ പ്രശ്നം കൂടിയാണ്. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് യൂറോപ്പിലെ പക്വമായ വിപണികള്‍ പലതും തലകുത്തി വീണിരിക്കുകയാണ്. ഇന്ത്യയും ചൈനയും പോലുള്ള വിപണികള്‍ തന്നെയാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇനിയൊരു രക്ഷ!

More from DriveSpark

Article Published On: Thursday, April 4, 2013, 12:32 [IST]
English summary
VW is looking to hire additional 50,000 workers by the year 2018 from India and China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X