ഫോക്സ്‍വാഗണ്‍ ഹരിതചിന്തയില്‍
ഫോക്സ്‍വാഗണ്‍ ഇന്ത്യയുടെ ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി കമ്പനി ചില ഹരിത ആശയങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്. അവയ്ക്ക് മൊത്തത്തില്‍ 'തിങ്ക് ബ്ലൂ. ഫാക്ടറി' എന്ന് പേര് വിളിക്കുന്നു. ആഗോള തലത്തില്‍ നടപ്പാക്കപ്പെടുന്ന ഈ പദ്ധതി ഇങ്ങ് ഇന്ത്യയിലെ പൂനെ പ്ലാന്‍റിലും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.
പൂനെയിലെ ഛക്കനില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റില്‍ 6.4 ശതമാനം കണ്ട് ഊര്‍ജ്ജ ഉപഭോഗം 5.5 ശതമാനം കണ്ട് കുറയ്ക്കാനായി എന്ന് ഫോക്സ്‍വാഗണ്‍ അവകാശപ്പെടുന്നു. തിങ്ക് ബ്ലൂ പദ്ധതിയുടെ നടപ്പാക്കലിലൂടെയാണിത് സാധിച്ചത്.

കരിമ്പുക പുറന്തള്ളലിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 6.4 ശതമാനത്തിന്‍റെ കുറവാണ് കരിമ്പുക പുറന്തള്ളലില്‍ വന്നിട്ടുള്ളത്.
ലോകത്തെമ്പാടും ഫോക്സ്‍വാഗണ്‍ നിര്‍മാണ പ്ലാന്‍റപകള്‍ വഴി പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങള്‍ 2018ടെ 25 ശതമാനം കണ്ട് കുറയ്ക്കുവാനാണ് കമ്പനിയുടെ പദ്ധതി. 2018 എന്നത് മറ്റു പലതുകൊണ്ടും ഫോക്സ്‍വാഗണിന് നിര്‍ണായകമാണ്. പ്രസ്തുത വര്‍ഷത്തോടെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകണമെന്നാണ് ഫോക്സ് ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനാവശ്യമായ പരസ്യ പ്രചരണങ്ങളുടെ ഭാഗമാണ് ഫോക്സിന്‍റെ ഹരിതസ്നേഹം എന്നാരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനാവില്ല.
ഊര്‍ജ്ജ ഉപഭോഗം, ജല ഉപഭോഗം, കാര്‍ബണ്‍ പുറന്തള്ളല്‍ തുടങ്ങിയവ നിര്‍ണായകമായ തോതില്‍ കുറയ്ക്കപ്പെടും 2018ടെ ഫോക്സ്‍വാഗണ്‍ പ്ലാന്‍റുകളില്‍.
ഉയര്‍ന്ന തോതില്‍ വൈദ്യുതി വലിച്ചെടുക്കുന്ന ലൈറ്റുകളുടെയും മറ്റും ഉപഭോഗം കുറച്ചും കൂടുതല്‍ കാര്യക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുമൊക്കെയാണ് ഈ പദ്ധതി ഫോക്സ് നടപ്പാക്കുന്നത്.


Click it and Unblock the Notifications








