പസ്സാറ്റിനെ പിന്‍വലിച്ചിട്ടില്ല: ഫോക്‌സ്‌വാഗണ്‍

Posted By:

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് മോഡല്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രമുഖ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകളടക്കം ഈ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും നല്‍കിയിരുന്നില്ല.

രാജ്യത്തെമ്പാടുമുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍മാര്‍ വഴി ഈ വാഹനം വിറ്റഴിക്കുന്നത് തുടരുമെന്ന് കമ്പനിയുടെ ഔദ്യോഗികവിശദീകരണം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് വിശദീകരണം ഞങ്ങള്‍ക്കു ലഭിച്ചത്.

Volkswagen Passat Not Discontinued

നിലവിലുള്ള പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ തുടരുമ്പോള്‍ തന്നെ അടുത്ത വര്‍ഷം ഫോക്‌സ്‌വാഗണ്‍ പസ്സാറ്റിന്റെ പുതിയതലമുറ പതിപ്പ് ആഗോളവിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന കാര്യവും വാര്‍ത്താകുറിപ്പ് പറയുന്നുണ്ട്.

ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനം എന്നെത്തുമെന്നത് ഇപ്പോഴും വ്യക്തമല്ല. ശരിയായ സമയത്ത് വാഹനം എത്തുമെന്നു മാത്രമാണ് ഫോക്‌സ്‌വാഗണ്‍ പറയുന്നത്.

വരാനിരിക്കുന്നത് പസ്സാറ്റിന്റെ എട്ടാതലമുറ പതിപ്പാണ്. 2014 അവസാനത്തോടെയെങ്കിലും ഈ വാഹനം ഇമന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിലപാടെടുക്കുന്ന പസ്സാറ്റ് നിലവിലുള്ളതുപോലെ ഇന്ത്യയില്‍തന്നെ അസംബ്ള്‍ ചെയ്യും.

English summary
Volkswagen Passat, which was pronounced dead in India according to various reports, including us, is very much alive.
Story first published: Friday, December 27, 2013, 10:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark