ഫോക്സ്‍വാഗണ്‍ പോളോയുടെ കരുത്തന്‍ രൂപം
ഫോക്സ്‍വാഗണ്‍ പോളോയുടെ പെര്‍ഫോമന്‍സ് പതിപ്പിന്‍റെ ലോഞ്ച് വളരെക്കാലമായി പ്രതീക്ഷിക്കപ്പെടുന്ന ഒന്നാണ്. ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ ഇടയ്ക്കിടെ ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളിലും ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നത് നിങ്ങളുടെയും ശ്രദ്ധയില്‍ പെട്ടിരിക്കാനിടയുണ്ട്. എന്തായാലും, പോളോ ജിടി 1.2 ടിഎസ്ഐ-യുടെ ലോഞ്ച് ഏപ്രില്‍ 25ന് നടക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
നേരത്തെ വിപണിയിലുണ്ടായിരുന്ന 1.6 ലിറ്റര്‍ എന്‍ജിന്‍ ശേഷിയുള്ള പതിപ്പ് പിന്‍വലിച്ചത് പെട്രോള്‍ പ്രേമികളായ ഉപഭോക്താക്കളെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചിരുന്നു. 1.2 ലിറ്ററിന്‍റെ ഈ പുതിയ പെട്രോള്‍ പതിപ്പ് പ്രസ്തുത ജനുസ്സില്‍ പെട്ടവരെ തിരികെ കൊണ്ടുവരാന്‍ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ വാഹനം ജിടി ബാഡ്ജ് ധരിച്ചാണ് എത്തുക എന്നത് മോട്ടോര്‍സ്പോര്‍ട് പ്രണയികളെ ആകര്‍ഷിക്കാതിരിക്കില്ല.
പോളോ ജിടിയുടെ 1.2 ലിറ്റര്‍ എന്‍ജിന്‍ 105 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ കഴിവുള്ള വാഹനമാണ്. വെറും 1500 ആര്‍പിഎമ്മിനുള്ളില്‍ പരമാവധി 175 എന്‍എം ചക്രവീര്യം ചക്രങ്ങളിലെത്തും. നേരത്തെയുണ്ടായുരുന്ന 1.6 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയിരുന്ന അതേ പവറാണ് പുതിയ എന്‍ജിനും പകരുന്നത്.
7 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. വലിയ അലോയ് വീലുകള്‍, ബോഡി കിറ്റ്, ജിടി ബാഡ്ജുകള്‍ തുടങ്ങിയ സവിശേഷ സന്നാഹങ്ങള്‍ ആകര്‍ഷണീയം തന്നെയാണ്.
പ്രതീക്ഷിക്കപ്പെടുന്ന വില 6.5 ലക്ഷമാണ്.


Click it and Unblock the Notifications








