വെന്റോ പെട്രോള്‍ ഓട്ടോമാറ്റിക് നിര്‍മാണം നിറുത്തി

Posted By:

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ പെട്രോള്‍ മോഡലിന്റെ ഉല്‍പാദനം കമ്പനി അവസാനിപ്പിച്ചു. ഈ വാഹനത്തിന്റെ സ്ഥാനം ഈയിടെ ലോഞ്ച് ചെയ്ത വെന്റോ ടിഎസ്‌ഐ പതിപ്പ് ഏറ്റെടുക്കുകയാണ് ഇനി ചെയ്യുക.

1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
Volkswagen Vento Automatic Discontinued

പകരക്കാരനായി എത്തിയിരിക്കുന്ന വെന്റോ ടിഎസ്‌ഐ-യില്‍ കുറെക്കൂടി ചെറിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

വലിപ്പക്കുറവുണ്ടെങ്കിലും പ്രകടനത്തില്‍ കിടിലനാണ് പുതിയ 1.2 ലിറ്റര്‍ എന്‍ജിന്‍. വെന്റോ ടിഎഎസ്‌ഐ എന്‍ജിന്‍ പകരുന്നത് 105 പിഎസ് കരുത്താണ്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഈ എന്‍ജിന്‍ പതിപ്പ് ഇന്ത്യയിലെത്തിയത് ഫോക്‌സ്‌വാഗണിന്റെ ഒരു പുതിയ നയത്തിന്റെ ഭാഗമായാണ്.

എല്ലാ മോഡലുകള്‍ക്കും ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിക്കുക എന്നൊരു പദ്ധതി ഫോക്‌സ്‌വാഗണ്‍ ആഗോളതലത്തില്‍ നടപ്പാക്കിവരുന്നുണ്ട്. ഇന്ത്യയില്‍ പോളോയിലും വെന്റോയിലുമെല്ലാം ഈ പദ്ധതി നടപ്പാക്കി വരികയാണ്.

വെന്റോ ഓട്ടോമാറ്റി ഇന്ത്യന്‍ വിപണിയില്‍ കാര്യപ്പെട്ട പ്രകടനമൊന്നും കാഴ്ച വെച്ചിരുന്നില്ല എന്നതും ഉല്‍പാദനം അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണ്.

English summary
Volkswagen has stopped production of Vento petrol automatic for the Indian market.
Story first published: Saturday, November 9, 2013, 11:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark