133 മൈലേജുള്ള കാറിന് ടോപ് ഗിയര്‍ അവാര്‍ഡ്

ദീര്‍ഘകാലത്തെ ഗവേഷണ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഫോക്‌സ്‌വാഗണ്‍ നിര്‍മിച്ച എക്‌സ്എല്‍1 ഹൈബ്രിഡ് കാര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത് അതിന്റെ മൈലേജ് നിരക്ക് കാരണമാണ്. ബോഡിയുടെ ഭാരക്കുറവാണ് ഈ മൈലേജ് നിരക്ക് പിടിക്കാന്‍ കാറിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. മറ്റൊന്ന്, വാഹനത്തിന്റെ ഹൈബ്രിഡ് എന്‍ജിന്‍ സംവിധാനവും

പുതിയ വാര്‍ത്ത, ബിബിസി ടോപ് ഗിയറിന്റെ 'ഇന്നവേഷന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന് ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍ അര്‍ഹമായതാണ്. ലണ്ടനില്‍ ഡിസംബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് കൈമാറും.

Volkswagen XL1 Wins Top Gear Award

ട്വിന്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 27 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിലുള്ളത്. 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കെത്തിക്കുന്നു. ലിറ്ററിന് 133 കിലോമീറ്റര്‍ മൈലേജ് എന്ന അന്തംവിട്ട ഇന്ധനക്ഷമതയാണ് ഈ എന്‍ജിനുകള്‍ പകരുന്നത്.

കിലോമീറ്ററില്‍ 21 ഗ്രാം കരിമ്പുക മാത്രമേ ഈ വാഹനം പുറത്തുവിടൂ.

ഓട്ടോമൊബൈല്‍ രംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ഒരു സ്ഥാനമാണ് എക്‌സ്എല്‍ വണ്ണിനുള്ളതെന്ന് ബിബിസി ടോപ് ഗിയര്‍ കരുതുന്നു. നിലവിലുള്ള ചില നിര്‍ണായക പരിമിതികളെ ഈ വാഹനം വിജയകരമായി മറികടന്നിട്ടുണ്ട്. ഈ വാഹനത്തെ പരാമര്‍ശിക്കാതെ ഓട്ടോമൊബൈല്‍ ചരിത്രം പറയുവാന്‍ സാധിക്കാത്തവിധം നിര്‍ണായകമായ നേട്ടമാണ് ഫോക്‌സ്‌വാഗണ്‍ എരക്‌സ്എല്‍ വണ്ണിലൂടെ സമ്പാദിച്ചിരിക്കുന്നത്.

വളരെക്കുറച്ച് മോഡലുകള്‍ മാത്രമേ ഈ വാഹനത്തിന് പുറത്തിറക്കിയിട്ടുള്ളൂ. ഇവയില്‍ മിക്കതും ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, December 5, 2013, 16:17 [IST]
English summary
The Volkswagen XL1 will receive the award ‘innovation of the year', from BBC Top Gear magazine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X