വോള്‍വോ എസ്60, എക്‌സ്‌സി60 ഈ മാസമെത്തും
വോള്‍വോ എസ്60 സെഡാനിന്റെയും എക്‌സ്‌സി60 എസ് യുവിയുടെയും പുതുക്കിയ പതുപ്പുകള്‍ ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയ മാറ്റങ്ങള്‍ക്കു പുറമെ, ചെറിയ തോതിലുള്ള സാങ്കേതിക മാറ്റങ്ങളും വാഹനങ്ങള്‍ക്ക് വരുത്തിയിട്ടുണ്ട്.
'ഫാമിലി വാഹനം' എന്ന വിശേഷണത്തെ ലക്ഷ്യം വെച്ചാണ് വോള്‍വോ ഇപ്പോഴത്തെ പുതുക്കലുകള്‍ നടത്തിയിരിക്കുന്നത്. എക്‌സ്‌സി60 എസ് യുവിയുടെ മുന്‍ഭാഗത്ത് കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളുടെ ശില്‍പത്തില്‍ മാറ്റം വന്നിട്ടുള്ളതായി കാണാം.

എസ്60-യുടെ ഇന്റീരിയറില്‍ കാര്യമായ പണികള്‍ നടന്നിട്ടുണ്ട്. അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍ ഈ വാഹനത്തില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.
രണ്ട് വാഹനത്തിലും പുതിയ മള്‍ടിമീഡിയ സന്നാഹമാണ് ഘടിപ്പിച്ചിരിക്കുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നാലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വി40 ക്രോസ് കണ്‍ട്രിയിലുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍ പുതിയ വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകളില്‍ സ്റ്റീയറിംഗ് വീല്‍ പാഡ്ല്‍ ഷിഫ്റ്ററുകള്‍ ഘടിപ്പിച്ചിരിക്കുന്നു.
പുതിയ മോഡലുകള്‍ക്ക് 2 ലക്ഷത്തിനടുത്ത് വിലവര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








