വോള്‍വോ വി40 ക്രോസ് കണ്‍ട്രി ജൂണ്‍ 14ന്

Volvo V40 Cross Country
ജൂണ്‍ 14ന് "ഇന്ത്യ ഏറ്റവും പ്രതീക്ഷിക്കുന്ന കാറി"ന്‍റെ ലോഞ്ച് നടക്കാന്‍ പോകുന്ന വിവരം വോള്‍വോ അറിയിക്കുന്നു. എന്നാല്‍ ഏത് കാറാണെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. വോള്‍വോ വി40 ക്രോസ് കണ്‍ട്രിയുടെ ഇന്ത്യന്‍ പ്രവേശത്തെ കുറിച്ച് നാളുകളായി സംസാരിച്ചു കൊണ്ടിരിക്കുന്ന നമുക്ക് ഇക്കാര്യത്തില്‍ വോള്‍വോയ്ക്കുള്ള സംശയം പോലുമില്ല!

ദില്ലിയില്‍ ജൂണ്‍മാസം 14നാണ് ലോഞ്ച് നടക്കുക.

വോള്‍വോ വി40 ഹാച്ച്ബാക്കിന്‍റെ ക്രസ്സോവര്‍ പതിപ്പാണ് ക്രോസ് കണ്‍ട്രി എന്ന പേരില്‍ അറിയപ്പെടുന്നത്.

ഒരു പെര്‍ഫെക്റ്റ് ഓഫ് റോഡറാണെന്ന അവകാശവാദം ക്രോസ് കണ്‍ട്രിക്ക് മേല്‍ വോള്‍വോയ്ക്കില്ല. എങ്കിലും നിലവാരമുള്ള ഓഫ് റോഡിംഗ് വാഹനം എന്നുതന്നെയാണ് ഈ കാറിനെ വോള്‍വോ വിശേഷിപ്പിക്കുന്നത്. ബിഎംഡബ്ല്യു എക്സ്1, മെഴ്സിഡിസ് ബി ക്ലാസ്, ഓഡി ക്യൂ3 എന്നീ വമ്പന്മാരുമായാണ് ക്രോസ് കണ്‍ട്രി ഏറ്റുമുട്ടുക.

1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 2 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിക്കുക. ആദ്യഘട്ടത്തില്‍ ഫോര്‍ വീല്‍ ഡ്രൈവ് വിപണിയിലെത്തിക്കാന്‍ പരിപാടിയില്ല കമ്പനിക്ക്. ഇക്കാര്യം പിന്നീട് പരിഗണിക്കും.

വോള്‍വോയുടെ ഇന്ത്യന്‍ പരിപാടിയുടെ പ്രധാന പ്രശ്നമായ ഇറക്കുമതിനയം തന്നെയാണ് ഈ വാഹനത്തിന്‍റെ കാര്യത്തിലും തുടരുക. രാജ്യത്ത് കമ്പനിക്ക് വേണ്ടത്ര സന്നാഹങ്ങളില്ലാത്തതിനാല്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുക എന്നതാണ് പരിപാടി. സുരക്ഷാ സംവിധാനങ്ങള്‍ മികച്ചതായതിനാല്‍ വലിയ ആരാധകനിരതന്നെ ഇന്ത്യയിലുണ്ട് വോള്‍വോ വാഹനങ്ങള്‍ക്ക്.

More from DriveSpark

Article Published On: Saturday, May 25, 2013, 17:20 [IST]
English summary
The most expected vehicle, Volvo V40 Cross Country will be launched in India on June 14th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X