ഫോക്‌സ്‌വാഗണ്‍ ജെറ്റ പുതിയ പതിപ്പ് എത്തി

ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയിലെത്തി. 13.70 ലക്ഷത്തിലാണ് പുതിയ ജെറ്റയുടെ വില തുടങ്ങുന്നത്. മൂന്ന് വേരിയന്റുകളില്‍ ജെറ്റ വിപണിയില്‍ ലഭിക്കും.

ഹൈലൈന്‍, കംഫര്‍ട്‌ലൈന്‍, ട്രെന്‍ഡ്‌ലൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ജെറ്റ വിപണിയില്‍ ലഭിക്കും. ട്രെന്‍ഡ്‌ലൈനാണ് ജെറ്റയുടെ ബേസ് വേരിയന്റ്. ഏറ്റവുമുയര്‍ന്ന ജെറ്റ പതിപ്പിന് വില 19.43 ലക്ഷം രൂപയാണ്.

VW Jetta Facelift Launched

ജെറ്റയുടെ ടോപ് വേരിയന്റായ ഹൈലൈന്‍ എല്‍ഇഡി ഡേെൈടം റണ്ണിംഗ് ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സിനണ്‍ ഹെഡ്‌ലൈറ്റുകളാണ് എല്ലാ വേരിയന്റുകള്‍ക്കും നല്‍കിയിരിക്കുന്നത്.

VW Jetta Facelift Launched

16 ഇഞ്ച് സെഡോണ അലോയ് വീലുകളും എല്ലാ പതിപ്പിലും കാണാം. എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭ്യമാക്കിയിരിക്കുന്നു.

VW Jetta Facelift Launched

സാങ്കേതികമായി മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല എന്നു പറയാം. 1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുടര്‍ന്നും ജെറ്റയെ സേവിക്കും.

VW Jetta Facelift Launched

122 കുതിരകളുടെ കരുത്തും 200 എന്‍എം ചക്രവീര്യവുമാണ് പെട്രോള്‍ എന്‍ജിനുള്ളത്. 140 കുതിരശക്തി പകരുന്നതാണ് ഡീസല്‍ എന്‍ജിന്‍. 320 എന്‍എം ചക്രവീര്യവും പകരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് ഡീസല്‍ വേരിയന്റ് ലഭിക്കും.

VW Jetta Facelift Launched

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം പെട്രോള്‍ എന്‍ജിന്‍ 14.69 കിലോമീറ്റര്‍ മൈലേജ് പകരുന്നു. പെട്രോള്‍ എന്‍ജിന്‍ പകരുക 19.33 കിലോമീറ്റര്‍ മൈലേജാണ്. 16.96 കിലോമീറ്റര്‍ ആണ് ഓട്ടോമാറ്റിക് പതിപ്പില്‍ ലഭിക്കുന്ന മൈലേജ്.

VW Jetta Facelift Launched

ഫോക്‌സ്‌വാഗണിന്റെ എന്‍ജിനീയറിംഗ് മികവില്‍ വരുന്ന ജെറ്റ കംഫര്‍ട്, സുരക്ഷ, ഇന്ധനക്ഷമത എന്നിവയില്‍ സെഗ്മെന്‍രില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കുന്ന വാഹനമാണ്. ഫോക്‌സ്‌വാഗണ്‍ ജെറ്റയെക്കുറിച്ച് എല്ലാ വിവരങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Friday, November 1, 2013, 15:38 [IST]
English summary
VW has launched the latest version of its Jetta sedan with a starting price of INR 13.70 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X