ഫോക്സ്‍വാഗണ്‍ പസ്സാറ്റ് മൈലേജ് റെക്കോര്‍ഡിന്
ഇന്ധനക്ഷമത ഒരു പ്രശ്നമാകുന്നത് ഇന്ത്യയില്‍ മാത്രമല്ല ഇന്ന്. അമേരിക്കക്കാരനും 'എത്ര കിട്ടും?' എന്ന ആപുഴുങ്ങിയ ഇന്ത്യന്‍ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്ത്യക്കാരന്‍റെ അതേ മാനസികാവസ്ഥയിലല്ല ആ ചോദ്യം ഉന്നയിക്കപ്പെടുന്നത് എന്നുമാത്രം. ആഗോളതാപനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുമൊക്കെയാണ് അവരുടെ മൈലേജ് ആശങ്കയ്ക്കു പിന്നില്‍.
അമേരിക്കയില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത പറയുന്നത് ഫോക്സ്‍വാഗണ്‍ പസ്സാറ്റ് സെഡാന്‍ ഇന്ധനക്ഷമതയില്‍ ഒരു റെക്കോര്‍ഡ് കുറിക്കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ചാണ്.
ഫോക്സ്‍വാഗണ്‍ പസ്സാറ്റ് ടിഡിഐ ക്ലീന്‍ ഡീസല്‍ പതിപ്പാണ് ലോകറെക്കോര്‍ഡ് നേടാന്‍ ഉദ്യമിക്കുക.
cleanmpg.com സ്ഥാപകനായ വെയ്ന്‍ ജെര്‍ഡെസും ഇലക്ട്രോണിക് എന്‍ജിനീയറായ ബോബ് വിംഗറും ചേര്‍ന്നാണ് പസ്സാറ്റിനെ ലോകറെക്കോര്‍ഡിലേക്ക് ഡ്രൈവ് ചെയ്യുക. പസ്സാറ്റിന്‍റെ 2013 മോഡല്‍ വണ്ടി 8000 മൈല്‍ അഥവാ 12,874 കിലോമീറ്റര്‍ ദൂരം ഓടിക്കുകയാണ് ചെയ്യുക. യുഎസ്സിലെ 48 സ്റ്റേറ്റുകളിലൂടെയാണ് സഞ്ചാരം. ഈ ദൂരമത്രയും ലിറ്ററിന് 28.86 കിലോമീറ്ററിന് മുകളില്‍ മൈലേജ് നിലനിര്‍ത്താന്‍ ശ്രമിക്കണം. നിലവിലെ റെക്കോര്‍ഡാണത്.
(ഇത് കേട്ടാല്‍ ഇന്ത്യക്കാരായ നമ്മള്‍ അത്ഭുതം കൊള്ളുന്നു. ഈയിടെയല്ലേ മ്മടെ സ്വിഫ്റ്റ് ഡിസൈര്‍ ഡീസല്‍ മോഡല്‍ ആയാസരഹിതമായി ലിറ്ററിന് 45.8 കിലോമീറ്റര്‍ മൈലേജ് ടെസ്റ്റ് ചെയ്തത്!)

വെയ്ന്‍ ജെര്‍ഡെസും ബോബ് വിംഗറും
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പസ്സാറ്റ് 2013 മോഡലിനുള്ളത്. ഇത് 140 കുതിരശക്തി പകരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്‍റേത്. സാധാരണഗതിയില്‍ ലിറ്ററിന് 18.2 കിലോമീറ്ററാണ് പസ്സാറ്റ് പകരുന്ന മൈലേജ്.
പസ്സാറ്റിനെ റെക്കോര്‍ഡ് നേട്ടത്തിലെത്തിക്കാന്‍ ഉദ്യമിക്കുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്കും നമ്മള്‍ വിജയം ആശംസിക്കുക.


Click it and Unblock the Notifications








