ലോകത്തിലെ ആദ്യത്തെ സോളാർ കാർ
സോളാര്‍ ആണല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ചെലവ് ചുരുങ്ങിയതും പരിസ്ഥിതിക്ക് കോട്ടങ്ങള്‍ വരുത്താത്തതുമായ ഊര്‍ജം എന്നുകേട്ടാല്‍ നമ്മുടെ നാട്ടിലും ഇടത്തരക്കാര്‍ക്ക് ഒരല്‍പം ആവേശമൊക്കെ തോന്നും. അത്തരക്കാരെ ആവേശം മൂത്ത് ബീപിയടിച്ച് കിടത്തുന്ന ഒരു നിര്‍മിതിയാണ് എസ്ടിയു അഥവാ സോളാര്‍ ടീം എന്ഥോവന്‍ എന്ന സംഘം അവതരിപ്പിക്കുന്നത്.
പൂര്‍ണമായും സൗരോര്‍ജത്തിലോടുന്ന വാഹനമാണിത്. 'സ്‌റ്റെല്ല' എന്നാണ് വാഹനത്തിന് പേര്. കേരളത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ 'സരിത' എന്നോ മറ്റോ പേരിടാവുന്നതാണ്. എന്തായാലും വാഹനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഗാലറിയില്‍ ചെല്ലുക.

ലോകത്തിലെ ആദ്യത്തെ സോളാര്‍ കാറാണ് സ്‌റ്റെല്ല എന്ന് നിര്‍മാതാക്കള്‍ പറയുന്നു. വാഹനത്തിന്റെ റൂഫ് തന്നെയാണ് സോളാര്‍ പാനലിനെ പേറുന്നത്. ഇത് കാറിന്റെ ഉപയോഗത്തിന് ആവശ്യമായതിലധികം ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നു.

കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം എന്നിവയാണ് വാഹനത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ആധുനികമായ സന്നാഹങ്ങള്‍ പേറുന്നുണ്ട് സ്റ്റെല്ല. അമിതവേഗതയും വേഗതയില്ലായ്മയും മനസ്സിലാക്കി ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്ന സ്റ്റീയറിംഗ് വീലാണ് സ്റ്റെല്ലയ്ക്കുള്ളത്.

2013ലെ വേള്‍ഡ് സോളാര്‍ ചാലഞ്ച് റേസില്‍ ഈ വാഹനം പങ്കെടുക്കും. ആസ്‌ത്രേലിയയിലാണ് റേസിംഗ് നടക്കുക. ഒക്ടോബറില്‍. 3000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റേസാണിത്.

നാല് പേര്‍ക്ക് സുഖമായി ഇരുന്ന് സംഞ്ചരിക്കാനുള്ള സൗകര്യം സ്റ്റെല്ലയിലുണ്ട്.

വാഹനത്തിന് ആവശ്യമായതിലധികം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സോളാര്‍ പാനലിന് കഴിയും. അധികം വരുന്ന ഊര്‍ജം പവര്‍ ഗ്രിഡില്‍ ശേഖരിക്കപ്പെടും.

ഇന്ധനക്ഷമതയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്‌റ്റെല്ലയുടെ ഡിസൈന്‍ ഇത്തരി വൈചിത്ര്യം കലര്‍ന്നതാണ്. വളരെ ഭാരം കുറഞ്ഞ ദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം.

എല്‍ഇഡി സ്ട്രിപ് അപ്ലേക്കേഷനുകളും ടച്ച്‌സ്‌ക്രീന്‍ സംവിധാനവുമെല്ലാം ചേര്‍ന്ന ഡിസൈന്‍ ബട്ടണുകളും സ്വിച്ചുകളുമെല്ലാം പരമാവധി കുറയ്ക്കുവാന്‍ സഹായകമായിരിക്കുന്നു.

Stella

Stella

Stella

Stella

Stella

Stella



Click it and Unblock the Notifications








