റോള്‍സിന്‍റെ ഏറ്റവും വലിയ ഷോറൂം ചൈനയില്‍
റോള്‍സ് റോയ്‍സിന്‍റെ ഏറ്റവും വലിയ കാര്‍ ഷോറൂം ചൈനയില്‍ തുറന്നു. ചൈനയിലെ ഷെന്‍യാംഗിലാണ് പുതിയ ഷോറൂം സ്ഥാപിച്ചിരിക്കുന്നത്. രണ്ട് നിലകളാണ് ഈ ഷോറൂമിനുള്ളത്. ഇവിടെ 5 റോള്‍സ് റോയ്സ് കാറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
1200 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് ഈ ഷോറൂം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 15നാണ് ഷോറൂം ഔദ്യോഗികമായി തുറന്നത്. റോള്‍സ് റോയ്സിന്‍റെ ചൈനയിലെ 16മത്തെ ഷോറൂമാണിത്. ഷെംഗ്‍യാങ് ഹോം ലു മിങ് സുനുമായി ചേര്‍ന്നാണ് ഷോറൂം പ്രവര്‍ത്തിക്കുക.
പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്രത്യേക ഫാന്‍റം പതിപ്പ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. മിഡ്‍നൈറ്റ് ബ്ലൂ നിറത്തിലുള്ളതാണ് ഈ വാഹനം. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും പുതുമ നിറഞ്ഞ ആഡംബരങ്ങള്‍ നിറച്ചിരിക്കുന്നു ഈ പതിപ്പില്‍.
വടക്കുകുഴക്കന്‍ ചൈനയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാണ് ഷെന്‍യാംഗ്. ചൈനയുടെ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ അത്യാഡംബര വാഹനങ്ങള്‍ക്കുള്ള ഡിമാന്‍റ് അനുദിനമെന്നോണം കൂടുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ബ്രിട്ടിഷ് ബ്രാന്‍ഡിന് വലിയ പ്രിയമാണ് ചൈനക്കാര്‍ക്കിടയിലുള്ളത്.
ഇന്ത്യന്‍ വിപണിയിലും റോള്‍സ് റോയ്സ്‍ മുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചൈനയെപ്പോലെ വളരെ വിപുലമായ ഒരു വിപണി ഇവിടെ വളര്‍ന്നുവന്നിട്ടില്ല. വളര്‍ച്ചാനിരക്ക് ശരിയായ നിലയില്‍ നിയന്ത്രിക്കാന്‍ ചൈനീസ് ഭരണസംവിധാനത്തിനുള്ള കഴിവ് റോള്‍സ് റോയ്സ് പോലുള്ള കമ്പനികള്‍ക്ക് ധൈര്യം പകരുന്ന ഒന്നാണ്.

ഏറ്റവും വലിയ റോള്‍സ് റോയ്സ് ഷോറൂം

ഏറ്റവും വലിയ റോള്‍സ് റോയ്സ് ഷോറൂം

ഏറ്റവും വലിയ റോള്‍സ് റോയ്സ് ഷോറൂം

ഏറ്റവും വലിയ റോള്‍സ് റോയ്സ് ഷോറൂം



Click it and Unblock the Notifications








