2015 ഫോഡ് മസ്റ്റാംഗ് ചിത്രങ്ങള്‍ ലീക്കായി

ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. എങ്കിലും ഈ അമേരിക്കന്‍ മസിലന്‍ കാറിനെ കാണാനുള്ള തിടുക്കം കൊണ്ടായിരിക്കണം, പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ ചിലരിടപെട്ട് ലീക്കടിപ്പിച്ചിരിക്കുകയാണ്.

ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് വ്യക്തമായിട്ടില്ല. വെബ്‌സൈറ്റിലൂടെയാണെന്നാണ് കരുതപ്പെടുന്നത്. ഇതിനിടയില്‍ ഫോഡ് തന്നെ വാഹനത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയെങ്കിലും ഉടന്‍തന്നെ അത് നീക്കം ചെയ്തു.

ഇക്കോബൂസ്റ്റ് എന്‍ജിന്‍

ഇക്കോബൂസ്റ്റ് എന്‍ജിന്‍

മൂന്ന് മസ്റ്റാംഗ് എന്‍ജിന്‍ വേരിയന്റുകളാണ് വരാനിരിക്കുന്നത്. 3.7 ലിറ്റര്‍ വി6 എന്‍ജിന്‍, 2.3 ലിറ്റര്‍ ഇക്കോബൂസ്റ്റ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, 5.0 ലിറ്റര്‍ വി8 ജിടി പതിപ്പ് എന്നിവ. ലീക്കായിരിക്കുന്ന ചിത്രങ്ങളെല്ലാം 5.0 ലിറ്റര്‍ പതിപ്പിന്റേതാണ്.

2015 Ford Mustang Coupe Images Leaked

ഈ എന്‍ജിനുകളുടെ കരുത്തും ചക്രവീര്യവുമെല്ലാം അറിയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇക്കോബൂസ്റ്റ് ഒഴികെയുള്ള നിലവിലെ കാറുകളില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ പക്ഷേ, ഗൗരവമേറിയ ട്യൂണിംഗിന് വിധേയമായിട്ടുണ്ട്.എന്‍ജിനുകളില്‍ ഏറ്റവും കാര്യക്ഷമതയേറിയത് ഇക്കോബൂസ്റ്റ് എന്‍ജിന്‍ തന്നെയായിരിക്കും. തരക്കേടില്ലാത്ത പ്രകടനവും ഈ എന്‍ജിന്‍ പുറത്തെടുക്കും.

2015 Ford Mustang Coupe Images Leaked

നിലവിലെ മോഡലിനെക്കാള്‍ കാര്യമായ ഭാരക്കുറവുണ്ട് പുതിയ ഫോഡ് മസ്റ്റാംഗിന്. ഏതാണ്ട് 90 കിലോഗ്രാം ഭാരക്കുറവ് വാഹനത്തിനുണ്ടായിരിക്കും. ഫോഡിന്റെ സിങ്ക്, മൈഫോഡ് സാങ്കേതികതകള്‍ 2015 മസ്റ്റാംഗില്‍ ഉപയോഗിച്ചിരിക്കുന്നു.

2015 Ford Mustang Coupe Images Leaked

വീലുകള്‍

18, 19, 20 ഇഞ്ച് വീലുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്. റേസ് റെഡ്, കോമ്പറ്റീഷന്‍ ഓറഞ്ച്, ട്രിപ്പിള്‍ യെല്ലോ, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ് തുടങ്ങിയ നിറങ്ങളില്‍ ഫോഡ് മസ്റ്റാംഗ് 2015 മോഡല്‍ ലഭിക്കും. മസ്റ്റാംഗിന് ഒരു കണ്‍വെര്‍ടിബ്ള്‍ മോഡല്‍ കൂടി തയ്യാറാവുന്നുണ്ട്.

More from DriveSpark

Article Published On: Thursday, December 5, 2013, 12:00 [IST]
English summary
ഏeveral dozen images of the 2015 Ford Mustang getting leaked all over the internet and even in auto magazines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X