ആയിരം കിലോമീറ്റര്‍ മൈലേജുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍
ആയിരം കിലോമീറ്റര്‍ റെയ്ഞ്ച് നല്‍കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു. സൂപ്പര്‍നോവ ഇലക്ട്രിക് വെഹിക്കിള്‍ (SNEV) എന്ന ഓട്ടോമൊബൈല്‍ കമ്പനിയാണ് ഈ ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധ ലഭിക്കുന്ന ഗുജറാത്തിലാണ് ഈ സൂപ്പര്‍കാര്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുക. കമ്പനിയുടെ അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ ഈ വാഹനം ഒരു വമ്പന്‍ വിജയമായിത്തീരും എന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല. വാഹനത്തെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും താളുകളില്‍ വായിക്കുക.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍കാറായിരിക്കും സൂപ്പര്‍നോവ ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മിക്കുന്ന ഈ വാഹനം. ഗുജറാത്തില്‍ അമ്പതേക്കര്‍ സ്ഥലം സ്വന്തമാക്കി ഉല്‍പാദനം തുടങ്ങാനുള്ള പരിപാടിയിലാണ് കമ്പനി.

നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗുജറാത്ത് ഓട്ടോഷോയിലാണ് ഈ കാര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വാഹനത്തിലെ മിക്ക ഘടകഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. ലെഡ് ആസിഡ്, ലിതിയം അയേണ്‍, സൂപ്പര്‍കപ്പാസിറ്റര്‍ എന്നീ ബാറ്ററി ഓപ്ഷുകളാണ് വാഹനത്തിലുള്ളത്. ഇവയില്‍ ഏത് ബാറ്ററിന് ഓപ്ഷനിലാണ് 1000 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കുന്നതെന്ന് വ്യക്തമല്ല.

കമ്പനിയുടെ അവകാശവാദങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട സംഗതി ചാര്‍ജിങ് സമയത്തെ സംബന്ധിച്ചുള്ളതാണ്. അഞ്ച് മിനിട്ടാണ് സൂപ്പര്‍കപ്പാസിറ്റര്‍ ബാറ്ററി പതിപ്പിന്റെ ചാര്‍ജിങ് സമയമായി കമ്പനി പറയുന്നത്. വെറും രണ്ടുമണിക്കൂര്‍ കൊണ്ട് ലിതിയം അയേണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. ലീഡ് ആസിഡ് പതിപ്പിന് എചട്ട് മണിക്കൂറാണ് ചാര്‍ജിങ് സമയമായി പറയുന്നത്.

മണിക്കൂറില്‍ 150 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നിക്ഷേപസമാഹരണം കമ്പനി നടത്തിക്കഴിഞ്ഞതായി അറിയുന്നു. 500 കോടിരൂപ ഇതിനകം തന്നെ സമാഹരിച്ചിട്ടുണ്ട്. ദില്ലി, മുംബൈ, ബങ്കളുരു എന്നിവിടങ്ങളില്‍ നിര്‍മാണ പ്ലാന്റുകള്‍ തുടങ്ങാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.


Click it and Unblock the Notifications








