ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 14,000 കോടി സബ്‌സിഡി

By Santheep

ഹൈബ്രിഡ് കാറുകള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും 14,000 കോടിയുടെ സബ്‌സിഡി നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ്ഥിതികാഘാതം കുറഞ്ഞ വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സബ്‌സിഡി പ്രഖ്യാപനം വരുന്നത്. കാര്‍നിര്‍മാതാക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇലക്ട്രിക് കാറുകള്‍ക്ക് സബ്‌സിഡി നല്‍കുക എന്നത്.

ഭാവിയുടെ ഇന്ധനമായി വാഴ്ത്തപ്പെടുന്ന വൈദ്യുതി ഉപയോഗിക്കുന്ന കാറുകള്‍ രാജ്യത്ത് വളരെ കുറവാണിന്ന്. മഹീന്ദ്രയാണ് രാജ്യത്ത് ഇലക്ട്രി കാര്‍ നിര്‍മിക്കുന്ന ഏക കമ്പനി. ബഹ്കളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി വില്‍പനയിലെ കുറവുമൂലം കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനാവാതെ വിഷമിക്കുയാണ്. സര്‍ക്കാരിന്റെ പുതിയ നീക്കം മഹീന്ദ്ര രേവ അടക്കമുള്ള കമ്പനികള്‍ക്ക് ഗുണകരമായിത്തീരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

14000 Crore Subsidy For Hybrid, Electric Cars

മഹീന്ദ്രയുടെ ഇ2ഒ ഇലക്ട്രിക് കാര്‍, സ്‌കോര്‍പിയോ ഹൈബ്രിഡ് എസ്‌യുവി എന്നിവയും ടൊയോട്ടയുടെ പ്രയസ്, കാമ്രി എന്നീ ഹൈബ്രിഡുകളും മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള വലിയ തടസ്സം അവയുടെ ഉയര്‍ന്ന വിലയാണ്. വിദേശ കാര്‍നിര്‍മാതാക്കള്‍ ഇപ്പോഴും ഈവഴിക്ക് ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ല. ഇപ്പോള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള സബ്‌സിഡിയും വളരെ ആകര്‍ഷകമാകാനിടയില്ല വിദേശ കാര്‍നിര്‍മാതാക്കള്‍ക്ക്.

പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് 35 ശതമാനം സബ്‌സിഡി നല്‍കുവാനാണ് തീരുമാനം. ഒറ്റച്ചാര്‍ജില്‍ 15 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി ആനുകൂല്യം ലഭിക്കും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയാണ് നല്‍കുക. കുറഞ്ഞ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡുകള്‍ക്ക് 15 ശതമാനമാണ് സബ്‌സിഡി.

More from DriveSpark

Article Published On: Wednesday, July 16, 2014, 13:24 [IST]
English summary
The newly elected Indian government led by Prime Minister Narendra Modi has decided to provide subsidy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X