ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് 1.56 ലക്ഷം ഓഫര്‍
ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാന് 1.56 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഓഫര്‍. ദില്ലിയില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. വെന്റോയുടെ കംഫര്‍ട്‌ലൈന്‍ ഡീസല്‍ വേരിയന്റിനാണ് കിഴിവുള്ളത്.
1.56 ലക്ഷത്തിന്റെ ഓഫറില്‍ കാഷ് ഡിസ്‌കൗണ്ട് 75,000 രൂപയാണ്. എക്‌സ്‌ചേഞ്ച് ബോണസ് 30,000 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 51,000 രൂപയുടെ സൗജന്യ ആക്‌സസറികള്‍ ഓഫറില്‍ പെടുന്നു.

സൗജന്യ ആക്‌സസറികള്‍
- സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം
- റിയര്‍വ്യൂ കാമറ
- 15 ഇഞ്ച് അലോയ് വീലുകള്‍
- ക്രോമിയം പട്ടയുള്ള വിന്‍ഡോസ്
- ഫാക്‌സ് ലതര്‍ സീറ്റ് കവറുകള്‍
2013 ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ കംഫര്‍ടിലൈന്‍ ഡീസല്‍ പതിപ്പ് ലഭിക്കുന്നത് 9.26 ലക്ഷത്തിനാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്കാണിത്.
ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച 1.6 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയിലുള്ളത്. 105 പിഎസ് കരുത്തും 250 എന്‍എം ചക്രവീര്യവും വാഹനം പുറത്തെടുക്കുന്നു.


Click it and Unblock the Notifications








