ലോഞ്ചിന് മുന്നോടിയായി ഫിയസ്റ്റ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍
ഫിയസ്റ്റയുടെ 2014 മോഡല്‍ ഫോഡ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപെട്ടു. ലോഞ്ചിന് മുന്നോടിയായുള്ള അപ്‌ഡേഷനാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്. വാഹനത്തിന്റെ സ്റ്റുഡിയോ ഷോട്ടുകള്‍ക്കൊപ്പം 360 ഡിഗ്രി കാഴ്ചയും വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഫോഡിന്റെ പവലിയനില്‍ ആളെക്കൂട്ടിയ വാഹനമാണ് ഫോഡ് ഫിയസ്റ്റ 2014.
ഫിയസ്റ്റ സെഡാന്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാണ് എത്തുന്നത്. ലോഞ്ച് തിയ്യതി ഇപ്പോഴും ഉറപ്പായിട്ടില്ലെങ്കിലും വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടന്ന സ്ഥിതിക്ക് അധികം വൈകില്ലെന്ന് പ്രതീക്ഷിക്കാം. പുതിയ ചിത്രങ്ങളും വിവരങ്ങളും താഴെ കാണുക.

ഫ്രണ്ട് ഗ്രില്ലിന്റെ ശില്‍പശൈലി കാര്യമായി മാറിയിരിക്കുന്നതായി കാണാം. ആസ്റ്റണ്‍ മാര്‍ടിന്‍ കാറുകളുടേതിന് സമാനമായ ഡിസൈന്‍ ശൈലിയില്‍ നിര്‍മിച്ച ഈ ഗ്രില്‍ പൂര്‍ണമായും ക്രോമിയം പൂശിയാണ് എത്തുന്നത്.

മുന്നിലെയും പിന്നിലെയും ബംപറുകളുടെ ശില്‍പശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പില്‍ ഫോഗ് ലാമ്പ് ഹൗസിംഗ് ഡിസൈന്‍ മാറിയിരിക്കുന്നു. ഹെഡ്‌ലാമ്പുകളുടെ ഡിസൈനും പുതിയതാണ്. ഹെഡ്‌ലാമ്പിന്റെ മെലിഞ്ഞ ശരീരം തികച്ചും ആകര്‍ഷകമാണ്.

പിന്നില്‍ പുതിയ ശില്‍പത്തിലുള്ള ടെയ്ല്‍ ലാമ്പുകള്‍ കാണാം. താഴെ ചേര്‍ത്തിട്ടുള്ള ഡിഫ്യൂസര്‍ വാഹനത്തിന്റെ സ്‌പോര്‍ടിനെസ് വര്‍ധിപ്പിക്കുന്ന ഘടകമായി മാറുന്നു.

സാധാരണ സ്റ്റീലിനെക്കാള്‍ കടുപ്പമേറിയ ബോറോണ്‍-സ്റ്റീല്‍ സങ്കരമാണ് ഫോഡ് ഫിയസ്റ്റയുടെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ സ്റ്റീലിനെക്കാള്‍ 4 മടങ്ങ് ഉറപ്പേറിയതാണെന്ന് ഫോഡ് പറയുന്നു.

പുതിയ ശൈലിയിലുള്ള അലോയ് വീലുകള്‍ ഘടിപ്പിച്ച ഫിയസ്റ്റയുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ഈ അലോയ്കള്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ.

ഫോഡിന്റെ സിങ്ക് സാങ്കേതികത ഈ കാറിലും ചേര്‍ക്കും. ഹാന്‍ഡ്‌സ് ഫ്രീ ഫോണ്‍ കോളുകള്‍, മ്യൂസിക്, ടെക്‌സ്റ്റ് മെസ്സേജ് വായിക്കാനുള്ള സൗകര്യം, റേഡിയോ പോലുള്ള ചില സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ സിങ്ക് സന്നാഹം വഴി ലഭിക്കുന്നു.

വോയ്‌സ് ആക്ടിവേറ്റഡ് എമര്‍ജന്‍സി അസിസ്റ്റും സിങ്ക് സാങ്കേതികതയില്‍ പെട്ടതാണ്. വാഹനം അപകടത്തില്‍ പെട്ട് എയര്‍ബാഗുകള്‍ പുറത്തുവന്നതായി തിരിച്ചറിഞ്ഞാല്‍ ഈ സംവിധാനം ആംബുലന്‍സ് സര്‍വീസുകളിലേക്ക് വിവരമെത്തിക്കുന്നു.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്-സ്റ്റോപ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയ അധിക സംവിധാനങ്ങള്‍ ഫിയസ്റ്റയുടെ ഉയര്‍ന്ന വേരിയന്റില്‍ ലഭിക്കും. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറിലായിരിക്കും പുതിയ ഫിയസ്റ്റ വന്നെത്തുക. നിലവില്‍ ഒറ്റ നിറത്തില്‍ മാത്രമേ ലഭിക്കുന്നുള്ളൂ.

എന്‍ജിന്‍ മാറിയിട്ടില്ല. മുന്‍ പതിപ്പിലുപയോഗിച്ച 1.5 ലിറ്റര്‍ ശേഷിയുള്ള ടിഡിസിഐ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നും സേവനമനുഷ്ടിക്കും. 90 പിഎസ് കരുത്താണ് ഈ എന്‍ജിന്‍ പുറത്തെടുക്കുന്നത്. എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരാന്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിന് സാധിക്കും.


Click it and Unblock the Notifications








